മുംബൈ: എഞ്ചിനീയറുടെ ദേഹത്ത് ചെളിയൊഴിച്ച കുറ്റത്തിന് കോൺഗ്രസ് എം.എൽ.എ നിതേഷ് നാരായൺ റാണേയും അനുയായികളും അറസ്റ്റിൽ. സർക്കാർ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യൽ, കൃത്യ നിർവഹണത്തിന് തടസ്സം നിക്കൽ, പൊതുമുതൽ തകർക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവരുടെ പേരിൽ ചേർത്തിരിക്കുന്നത്. ഇവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. മുംബൈ-ഗോവ ഹൈവേയിലെ കങ്കവാലിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചെളി ഒഴിക്കുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാതയിലെ ഒരു പാലത്തിനു സമീപം വെച്ച് റാണെയും അനുയായികളും ബക്കറ്റിൽ ചെളി നിറച്ച് എൻജിനീയറായ പ്രകാശ് ഷേദേക്കറുടെ മേൽ ഒഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ദേഹമാസകലം ചളിയിൽ മുങ്ങിയ എൻജിനീയറെ പിന്നീട് പാലത്തിൽ കെട്ടിയിടുകയും ചെയ്യുന്നുണ്ട്. പ്രദേശത്തെ ഒരു സർവീസ് റോഡിന്റെ പണി പൂർത്തീകരിക്കാൻ വൈകുന്നതായി ആരോപിച്ചാണ് എംഎൽഎയും കൂട്ടരും എൻജിനീയറുടെ നേരെ അതിക്രമം കാട്ടിയത്. എൻജിനീയറെ റാണ ഭീഷണിപ്പെടുത്തുകയും ചീത്തവിളിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ജനങ്ങൾ ചെളിയിൽ പുതയുന്നത് കാട്ടിത്തരാമെന്ന് പറഞ്ഞ് പ്രവർത്തകരോട് എൻജിനീയറുടെ മേൽ ചെളിവാരിയെറിയാൻ ഇയാൾ ആഹ്വാനം ചെയ്യുന്നതും വീഡിയോയിൽ കേൾക്കാം. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നാരായൺ റാണയുടെ മകനാണ് നിതേഷ് റാണെ. സംഭവത്തെ അപലപിച്ച് സംസ്ഥാനത്തെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു. അതേസമയം മകന്റെ ചെയ്തിക്ക് മാപ്പ് ചോദിച്ച് നാരായൺ റാണെ രംഗത്തെത്തി. #WATCH: Congress MLA Nitesh Narayan Rane and his supporters throw mud on engineer Prakash Shedekar at a bridge near Mumbai-Goa highway in Kankavali, when they were inspecting the potholes-ridden highway. They later tied him to the bridge over the river. pic.twitter.com/B1XJZ6Yu6z — ANI (@ANI) July 4, 2019 content highlights: Maharashtra MLA Nitesh Rane arrested for throwing mud on engineer
from mathrubhumi.latestnews.rssfeed https://ift.tt/2LyJ96Z
via
IFTTT