ന്യൂഡൽഹി: എം നാഗേശ്വര റാവുവിനെ സിബിഐയുടെ അഡീഷണൽ ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കി. അലോക് വർമയെ ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റി നിയമിച്ച ശേഷം സിബിഐയുടെ ഇടക്കാല ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. ഫയർ സർവീസസ്, സിവിൽ സിഫൻസ്, ഹോംഗാർഡ്സ് എന്നീ വിഭാഗങ്ങളുടെ ഡയറക്ടർ ജനറലായാണ് പുതിയ നിയമനം. കോടതിയലക്ഷ്യത്തിന്റെ പേരിൽ രഞ്ജൻ ഗൊഗോയ് അധ്യക്ഷനായുള്ള സുപ്രീം കോടതി ബെഞ്ച് ഫെബ്രുവരിയിൽ റാവുവിനെ ശാസിച്ചിരുന്നു. 1986 ഐപിഎസ് ബാച്ചിലെ അംഗമായ റാവു രണ്ട് തവണ സിബിഐയുടെ ഇടക്കാല ഡയറക്ടറായി പ്രവർത്തിച്ചു. ഡയറക്ടർ ജനറൽ ഗ്രേഡിലുള്ളവർക്ക് മാത്രം നിയമനം ലഭിക്കുന്ന ഫയർ സർവീസസ്, സിവിൽ സിഫൻസ്, ഹോംഗാർഡ്സ് എന്നീ വിഭാഗങ്ങളുടെ തലപ്പത്തേക്ക് അഡീഷണൽ ഡയറക്ടറായ റാവുവിനെ നിയമിച്ച് തസ്തിക തരം താഴ്ത്തിയതായി സർക്കാർ വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിൽ പറയുന്നു. Content Highlights: M.Nageswara Rao CBI Additional Director
from mathrubhumi.latestnews.rssfeed https://ift.tt/2FW2UBL
via
IFTTT