Breaking

Friday, July 5, 2019

സ്റ്റൈലാകാനൊരുങ്ങി കേരളത്തിലെ കോടതികൾ

ആലപ്പുഴ: കേരളത്തിലെ കോടതികൾ ഇനി പൂർണമായും ജനസൗഹൃദമാവും. കോടതികളിലെത്തുന്ന കക്ഷികൾക്കെല്ലാം സൗകര്യങ്ങൾ ഒരുക്കണമെന്ന സുപ്രീംകോടതിനിർദേശം നടപ്പാക്കുകയാണ് കേരളം. ഇതിനായി 11.34 കോടി രൂപയുടെ ഭരണാനുമതിയായി. ജില്ലാ ജഡ്ജിമാരോട് അതത് ജില്ലകളിലെ കോടതികളുടെ ആവശ്യങ്ങൾ അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ സാമ്പത്തികവർഷംതന്നെ സൗകര്യങ്ങൾ കൊണ്ടുവരാനാണ് തീരുമാനം. ഇവയെല്ലാം സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നുമാത്രമേ വാങ്ങാവൂവെന്നും ഹൈക്കോടതി നിർദേശിച്ചു. ഒരുങ്ങുന്നത് ഇവയൊക്കെ * മുലയുട്ടാനുളള സൗകര്യം * കോടതിക്കുമുന്നിൽ സഹായം കേന്ദ്രം. കോടതി സമുച്ചയങ്ങളിൽ ഏതുകോടതി എവിടെ പ്രവർത്തിക്കുന്നുവെന്ന് അറിയാം. * കക്ഷികൾക്ക് കോടതികളോടുചേർന്ന മുറികളിൽ ഇരിക്കാനുള്ള സംവിധാനം. കേസ് വിളിക്കുന്നതുവരെ ഇവിടെയിരിക്കാം. * കോടതിനടപടികൾ മൈക്കിലൂടെ കേൾക്കാം. അനൗൺസ്മെന്റ് കേൾക്കുന്ന മുറയ്ക്ക് കക്ഷികൾക്ക് കോടതിയിലേക്ക് പോകാം * പിഴ അടയ്ക്കേണ്ടതും ദൈനംദിന കേസുകളുടെ നടത്തിപ്പും അനൗൺസ് ചെയ്യും * അതത് ദിവസം പരിഗണിക്കുന്ന കേസുകളെക്കുറിച്ച് കാത്തിരിപ്പുമുറിയിലും കോടതി ഹാളിനോട് ചേർന്നും ഇലക്ട്രോണിക്സ് ഡിസ്പ്ലേ * ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും കാത്തിരിപ്പുമുറിയിലും കോടതിയിലും കയറാൻ റാമ്പുകൾ * ശുദ്ധജലത്തിനുള്ള സൗകര്യം നടപ്പാവുന്ന കോടതികൾ ജില്ലാ കോടതികൾ, സിവിൽ സെഷൻസ് കോടതികൾ, മോട്ടോർ വാഹനാപകട കോടതികൾ, സി.ബി.ഐ. കോടതികൾ, കുടുംബകോടതികൾ, ക്രിമിനൽ കോടതികൾ, മജിസ്ട്രേട്ട് കോടതികൾ, ഗ്രാമന്യായാലയങ്ങൾ Content highlights:Courts in Kerala will modernize


from mathrubhumi.latestnews.rssfeed https://ift.tt/32b3tkr
via IFTTT