ചിങ്ങവനം: കുടിവെള്ളം വിലയ്ക്കുവാങ്ങാൻ ഒരു കർഷകഗ്രാമത്തിലെ 3806 കുടുംബങ്ങൾ ഒരുമാസം ചെലവിടുന്നത് ഒരുകോടിയോളം രൂപ. കോട്ടയം, ആലപ്പുഴ ജില്ലകളുടെ അതിർത്തി പങ്കിടുന്ന നീലംപേരൂർ ഗ്രാമപ്പഞ്ചായത്തിലുള്ളവരാണ് കുടിവെള്ളത്തിന് ഇത്രയും തുക ചെലവഴിക്കുന്നത്. ശുദ്ധജലലഭ്യത ഒട്ടുമില്ലാത്ത ഗ്രാമപ്പഞ്ചായത്തിലെ 13 വാർഡിൽ പൊതുജലവിതരണസംവിധാനങ്ങളും നിലവിലില്ല. കുടിവെള്ളവില്പനക്കാരാണ് ഏക ആശ്രയം. സമീപപഞ്ചായത്തുകളായ പനച്ചിക്കാട്, കുറിച്ചി എന്നിവിടങ്ങളിൽനിന്നാണ് വില്പനക്കാർ കുടിവെള്ളം എത്തിക്കുന്നത്. ആയിരം ലിറ്ററിന് 600 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. കുടുംബം ഒന്നിന് പ്രതിമാസചെലവ് 2400 നാലംഗങ്ങളുള്ള ഒരു വീട്ടിൽ കുടിക്കാനും പാചകത്തിനുംമാത്രം കുറഞ്ഞത് പ്രതിമാസം നാലായിരം ലിറ്റർ വെള്ളം വേണം. ഇതിനായി 2400 രൂപയെങ്കിലും മാറ്റിവെക്കണം. ഈ കണക്കനുസരിച്ചുമാത്രം 3806 കുടുംബങ്ങൾ ചെലവിടുന്നത് 91,34,400 രൂപ. കുടുംബങ്ങളുടെ അംഗസംഖ്യ കൂടുന്നതനുസരിച്ച് തുക വർധിക്കും. വർഷംമുഴുവൻ ഇതാണവസ്ഥ. ഭൂരിഭാഗവും കർഷകരായ കുടുംബങ്ങൾക്ക് വരുമാനത്തിന്റെ വലിയൊരു ഭാഗവും ഇങ്ങനെ ചെലവിടേണ്ടിവരുന്നു. കുളിക്കാനും അലക്കാനും മലിനജലംകുടുംബത്തിന്റെ മറ്റാവശ്യങ്ങൾക്ക് മലിനമാക്കപ്പെട്ട ജലസ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. പണം കൊടുത്തു വാങ്ങുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം തിട്ടപ്പെടുത്താനുള്ള സംവിധാനങ്ങളില്ലാത്തതിനാൽ ജലജന്യരോഗങ്ങളിൽനിന്നു ഗ്രാമം മുക്തമല്ല. കഴിഞ്ഞവർഷത്തെ പ്രളയം ഏല്പിച്ച ആഘാതം, കുടിവെള്ളക്ഷാമം, വെള്ളത്തിനു കൊടുക്കേണ്ടിവരുന്ന വില-എല്ലാംകൂടിയായപ്പോൾ കുടുംബങ്ങൾ സമീപപഞ്ചായത്തുകളിലേക്കു താമസം മാറ്റുന്ന പ്രവണതയേറുകയാണ്. ജലവിതരണപദ്ധതികളില്ല പഞ്ചായത്തിൽ ജലവിതരണപദ്ധതികൾ ഒന്നും പ്രവർത്തിക്കുന്നില്ല. ആകെയുള്ളത് നാലു വാർഡിലെ ചില കുടുംബങ്ങൾക്കുമാത്രം പ്രയോജനപ്പെടുന്ന ശുദ്ധീകരണപ്ലാന്റുകളാണ്. കൂടുതൽ പദ്ധതികൾ പഞ്ചായത്തിൽ ആവശ്യമാണ്.-രജനി ബാബു,നീലംപേരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് content highlights: neelamperoor village spends about one crore rupee in a month to buy drinking water
from mathrubhumi.latestnews.rssfeed https://ift.tt/2XnzUsj
via
IFTTT