ബെംഗളൂരു: പ്രൊ-കബഡി ലീഗിൽ ഞായറാഴ്ച നടന്ന മത്സരങ്ങളിൽ ഗുജറാത്ത് ഫോർച്യൂൺ ജയന്റ്സിനും തമിഴ് തലൈവാസിനും ജയം. ഗുജറാത്ത് ഫോർച്യൂൺ ജയന്റ്സ് നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു ബുൾസിനെയും (42-24), തമിഴ് തലൈവാസ് തെലുഗു ടൈറ്റൻസിനെയുമാണ് (39-26) തോൽപ്പിച്ചത്. ഏഴു പോയന്റ് നേടിയ സച്ചിൻ, ആറു വീതം പോയന്റ് നേടിയ സുനിൽ ജി.ബി. മോറെ എന്നിവരുടെ മികവിലാണ് ഗുജറാത്ത് ബെംഗളൂരുവിനെ തകർത്തത്. ബെംഗളൂരുവിനായി പവൻ ഷെരാവത് എട്ടു പോയന്റ് നേടി. അതേസമയം തെലുഗു ടൈറ്റൻസ് ഈ സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവിയേറ്റു വാങ്ങി. റൈഡർ രാഹുൽ ചൗധരി, മൻജിത് ചില്ലാർ, സിദ്ധാർഥ് ദേശായി എന്നിവരുടെ മികച്ച പ്രകടനമാണ് തമിഴ് തലൈവാസിന് ജയമൊരുക്കിയത്. റൈഡർ രാഹുൽ ചൗധരി 12 പോയന്റ് നേടി. മൻജിത് ചില്ലാർ ആറ് പോയന്റെടുത്തു. സിദ്ധാർഥ് ദേശായി (ആറുപോയന്റ്) യാണ് ടൈറ്റൻസിന്റെ ടോപ് സ്കോറർ. Content Highlights:Pro Kabaddi League 2019 Tamil Thalaivas, Fortunegiants wins
from mathrubhumi.latestnews.rssfeed https://ift.tt/2YfHYA5
via
IFTTT