കണ്ണൂർ: സെമിഹൈസ്പീഡ് തീവണ്ടികൾ ഓടിക്കാനുള്ള ആകാശസർവേക്കു കരാറായി. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ലേസർ ലിഡാർ സർവേ നടത്താനുള്ള കരാർ ഹൈദരാബാദിലെ ജിയോനോ കമ്പനിക്കാണ് ലഭിച്ചത്. തിരുവനന്തപുരംമുതൽ കാസർകോട് വരെ സെമി ഹൈസ്പീഡ് തീവണ്ടി ഓടിക്കാൻ 575 കിലോമീറ്ററിലാണ് ആകാശസർവേ. രണ്ടുസർവേകൾക്കുകൂടി കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.ആർ.ഡി.സി.എൽ.) ടെൻഡർ നൽകിക്കഴിഞ്ഞു. 510 കിലോമീറ്റർ ദൈർഘ്യമുള്ള അഹമ്മദാബാദ് -മുംബൈ ബുള്ളറ്റ് ട്രെയിൻ കോറിഡോർ ലിഡാർ സർവേ നടത്തിയ കമ്പനിയാണ് ജിയോനോ. ഹെലികോപ്റ്റർ ഉപയോഗിച്ച് കാസർകോട്-കൊച്ചുവേളി റൂട്ടിൽ (531 കിലോമീറ്റർ) നിർദിഷ്ട ലൈനിന്റെ ഇരുവശവും 300 മീറ്റർവീതിയിലാണ് സർവേ നടത്തുക. നിർദിഷ്ട റെയിൽവേ ലൈൻ പോകുന്ന സ്ഥലങ്ങളിലെ മണ്ണുമായി ബന്ധപ്പെട്ട സർവേയാണ് അടുത്തത്. യാത്ര ഉൾപ്പെടെ പരിശോധിക്കുന്ന ഗതാഗതസർവേക്കും ടെൻഡർ നൽകിക്കഴിഞ്ഞു. നാലു മണിക്കൂർ സ്വപ്നം വേഗം 130-180 കി.മി/ മണിക്കൂർ. കാസർകോട്-കൊച്ചുവേളി 531 കിലോമീറ്റർ നാലുമണിക്കൂറിനുള്ളിൽ സ്റ്റോപ്പുകൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, തൃശ്ശൂർ, എറണാകുളം, കോട്ടയം, ചെങ്ങന്നൂർ, കൊല്ലം, കൊച്ചുവേളി നിർമാണം നടക്കുന്ന മുംബൈ -മംഗളുരു (കൊങ്കൺ) ഇരട്ടപ്പാതയെ സെമിവേഗ പാതയുമായി ബന്ധിപ്പിക്കും. ലക്ഷ്യം അതിവേഗ മുംബൈ-തിരുവനന്തപുരം കോറിഡോർ തീവണ്ടി ഓടിക്കുന്നത് സൗരോർജം ഉപയോഗിച്ച് content highlights:high speed rail line
from mathrubhumi.latestnews.rssfeed https://ift.tt/2xzGnG9
via
IFTTT