കൽപ്പറ്റ: ആദിവാസി കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന പരാതിയിൽ നടി മഞ്ജു വാര്യർക്ക്ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നോട്ടീസ്. തിങ്കളാഴ്ച വയനാട് ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ മഞ്ജുവിനോട് നേരിട്ട് ഹാജരാകണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിലെ പണിയ വിഭാഗത്തിൽ പെട്ട 57 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാമെന്ന് മഞ്ജുവാര്യർ ഫൗണ്ടേഷൻ നൽകിയ വാഗ്ദാനം നൽകിയെന്നും ഇതുവരെ അത് പാലിച്ചില്ലെന്നുമാണ് കോളനി നിവാസികളുടെ പരാതി. 2017 ലാണ് മഞ്ജു വാര്യർ ഫൗണ്ടേഷൻ വാക്ക് നൽകിയത്. 2018 പ്രളയത്തിൽ ആ പ്രദേശത്ത് വ്യാപകനാശനഷ്ടമുണ്ടായി. വീട് വച്ചു നൽകാമെന്ന മഞ്ജു വാര്യർ ഫൗണ്ടേഷന്റെ വാഗ്ദാനം നില നിൽക്കുന്നതിനാൽ സർക്കാരും പഞ്ചായത്ത് അധികൃതരും സഹായങ്ങളെല്ലാം നിഷേധിച്ചെന്നും കോളനിക്കാർ പറയുന്നു. കോളനിയിലെ വീടുകൾക്ക് അറ്റകുറ്റപ്പണി നടത്തുകയോ അല്ലെങ്കിൽ എല്ലാ കുടുംബങ്ങൾക്കുമായി ആകെ 10 ലക്ഷം രൂപ നൽകുകയോ ചെയ്യാമെന്ന് ലീഗൽ സർവീസ് അതോറിറ്റി സിറ്റിംഗിൽ മഞ്ജു വാര്യർ ഫൗണ്ടേഷൻ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത് കോളനി നിവാസികൾ അംഗീകരിക്കാൻ തയ്യാറായില്ല. തുടർന്നാണ് മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നിർദേശിച്ചത്. Content Highlights:cheating case filed by tribalsagainstManju Warrier Foundation, Wayanad, Legal Service Authorityasked actress toappear at Office, on Monday
from mathrubhumi.latestnews.rssfeed https://ift.tt/2lhTPvD
via
IFTTT