Breaking

Thursday, July 4, 2019

കോഴിക്കോട്-കൊളംബോ പാതയിൽ ശ്രീലങ്കൻ എയർലൈൻസ് സർവീസ് വരുന്നു

ന്യൂഡൽഹി: കോഴിക്കോട്, അഹമ്മദാബാദ് എന്നിവിടങ്ങളിൽനിന്നു കൊളംബോയിലേക്കു വൈകാതെ വിമാനസർവീസുകൾ തുടങ്ങുമെന്നു ശ്രീലങ്കൻ എയർലൈൻസ് അറിയിച്ചു. വിമാനങ്ങൾ ലഭ്യമാവുന്നമുറയ്ക്ക് അടുത്തവർഷമാദ്യത്തോടെ സർവീസ് തുടങ്ങും. ബുധനാഴ്ച ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് ശ്രീലങ്കൻ എയർലൈൻസ് അധികൃതർ ഇക്കാര്യമറിയിച്ചത്. വ്യാഴാഴ്ചമുതൽ ഡൽഹിയിൽനിന്നു കൊളംബോയിലേക്ക് ആഴ്ചയിൽ 18 സർവീസുകൾ തുടങ്ങും. ഉത്തരേന്ത്യയിൽനിന്നു ശ്രീലങ്കയിലേക്കു വ്യോമഗതാഗതത്തിനുള്ള ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്. അടുത്ത അഞ്ചുവർഷത്തിനകം കമ്പനി 40 ശതമാനം വളർച്ചയാണു ലക്ഷ്യമിടുന്നതെന്ന് ശ്രീലങ്കൻ എയർലൈൻസ് സി.ഇ.ഒ. വിപുല ഗുണതിലക പറഞ്ഞു. സിഡ്‌നി, കാഠ്മണ്ഡു, സൈഗോൺ എന്നിവിടങ്ങളിലേക്കു സർവീസ് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എയർ ഇന്ത്യ, വിസ്താര എന്നിവയുമായി സഹകരിച്ചാണ് ഇന്ത്യയിൽ ശ്രീലങ്കൻ എയർലൈൻസിന്റെ പ്രവർത്തനം.


from mathrubhumi.latestnews.rssfeed https://ift.tt/2Nv5pB7
via IFTTT