Breaking

Thursday, July 4, 2019

കേരളം കൊയ്‌തെടുത്തത്‌ 6.94 ലക്ഷം ടൺ നെല്ല്

മങ്കൊമ്പ്: സംസ്ഥാനത്ത് പുഞ്ചകൃഷിയിൽ റെക്കോഡ് വിളവ്. 6.94 ലക്ഷം മെട്രിക് ടൺ നെല്ലാണ് 1,37,228 ഹെക്ടറിൽനിന്ന് ലഭിച്ചത്. 2005-06ൽ സപ്ലൈകോ മുഖേന സംസ്ഥാനത്ത് നെല്ല് സംഭരണം ആരംഭിച്ചശേഷം ആദ്യമായാണ് സംഭരണം ആറു ലക്ഷം ടൺ കടക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ 2.10 ലക്ഷം ടൺ നെല്ല് അധികം ലഭിച്ചു. പ്രളയം ബാധിച്ച കുട്ടനാട് ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയിൽ മാത്രം 48,000 ടൺ നെല്ല് അധികം ലഭിച്ചു. ജില്ല, സംഭരിച്ച നെല്ല് (ടൺ) പാലക്കാട് 2.47 ലക്ഷം ആലപ്പുഴ 1.94 ലക്ഷം തൃശ്ശൂർ 98,740 കോട്ടയം 90,495 മലപ്പുറം 28,991 പത്തനംതിട്ട 13,155 വയനാട് 9,882 എറണാകുളം 6,227 കൊല്ലം 1,731 തിരുവനന്തപുരം 1,044 കോഴിക്കോട് 681 കണ്ണൂർ 422 കാസർകോട് 350 ഇടുക്കി 157 2014 മുതലുള്ള സംഭരണം (ലക്ഷം ടൺ) 2014-15 5.5 2015-16 5.61 2016-17 4.52 2017-18 4.84 2018-19 6.94 പ്രളയം വിളവ് നൽകി പ്രളയശേഷം മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിച്ചു. പാടശേഖരങ്ങളിൽ എക്കൽ അടിഞ്ഞു വളക്കൂറുണ്ടായി. നെല്ലിന്റെ വളർച്ചയ്ക്ക് വേണ്ട മൂലകങ്ങളുടെ അളവും കൂടി. കീടബാധ കുറഞ്ഞു. വേനൽമഴ ഒഴിഞ്ഞതും പുഞ്ചക്കൃഷിക്ക് നേട്ടമായി.- ബി. സ്മിത, അസി. ഡയറക്ടർ കൃഷി വകുപ്പ്. content highlights:paddy harvest


from mathrubhumi.latestnews.rssfeed https://ift.tt/32ii3qG
via IFTTT