വൈക്കം: ഒന്നും ഒന്നും എത്ര?... നാരായണപിള്ളസാറിന്റെ ചോദ്യം വന്നയുടൻ മജീദ് കുറച്ചുനേരം ആലോചിച്ചു. അതേക്ലാസിൽ പഠിക്കുന്ന സുഹറ ഉത്തരം സ്ളേറ്റിൽ എഴുതിക്കാണിച്ചെങ്കിലും മജീദ് അതു ശ്രദ്ധിച്ചില്ല. അവന്റെ ചിന്ത മുഴുവൻ മൂവാറ്റുപുഴയാറിലായിരുന്നു. കുറച്ചുകഴിഞ്ഞ് മജീദ് ഉത്തരം ഉറക്കെ വിളിച്ചുപറഞ്ഞു: 'ഇമ്മിണി ബല്ല്യ ഒന്ന്'. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി'യിലെ ഒരു സന്ദർഭമാണിത്. മൂവാറ്റുപുഴയാറിന്റെ രണ്ടു കൈവഴി ഒന്നുചേർന്ന് വലിയ പുഴയായി ഒഴുകുന്നത് ബഷീറിന്റെ വീടിനുതാഴെവെച്ചായിരുന്നു. ഇതുകണ്ടുവളർന്ന മജീദ്, ഒന്നും ഒന്നും ഇമ്മിണി ബല്ല്യ ഒന്ന് എന്നു പറഞ്ഞതിൽ തെറ്റില്ല. കാരണം, മജീദ് എന്ന കഥാപാത്രം വൈക്കം മുഹമ്മദ് ബഷീർതന്നെയായിരുന്നു. ബഷീർസാഹിത്യത്തിലെപ്പോലെ 'ഇമ്മിണി ബല്ല്യ ഒന്നായി' മൂവാറ്റുപുഴയാർ ഇന്നും ഒഴുകുന്നു. ഇതുൾപ്പെടെ, ആത്മകഥാംശമുള്ള ഒരുപാടു കഥകൾ ബാക്കിയാക്കി അദ്ദേഹം വിടപറഞ്ഞിട്ട് വെള്ളിയാഴ്ച കാൽനൂറ്റാണ്ടാകും. ബഷീർ സ്മാരകസമിതി തലയോലപ്പറമ്പിൽ വെള്ളിയാഴ്ച രാവിലെ 10.30-ന് അനുസ്മരണം സംഘടിപ്പിക്കുന്നുണ്ട്. ബഷീറിന്റെ 'പാത്തുമ്മയുടെ ആടി'ലെ കഥാപാത്രങ്ങളായ ഖദീജ, സെയ്തുമുഹമ്മദ്, പാത്തുകുട്ടി, അരീഫ എന്നിവർ പങ്കെടുക്കും. അനുസ്മരണത്തിൽ പങ്കെടുക്കാൻ ഖദീജ കോഴിക്കോട്ടേക്ക് പാത്തുമ്മയുടെ ആടി'ലെ ജീവിച്ചിരിക്കുന്ന കഥാപാത്രമാണ് ഖദീജ. ബഷീർ അന്ത്യവിശ്രമംകൊള്ളുന്ന ബേപ്പൂരെ വീട്ടിലേക്ക് ഇരുപത്തഞ്ചാം ചരമദിനച്ചടങ്ങിൽ പങ്കെടുക്കാൻ ഖദീജയും സംഘവും പോകുന്നുണ്ട്. ബഷീറിന്റെ സഹോദരിയും കഥാപാത്രവുമായ പാത്തുമ്മയുടെ മകളാണ് ഖദീജ. ബഷീറിെന്റ മറ്റൊരു കഥാപാത്രവും സഹോദരനുമായ അബുവിന്റെ മക്കളായ അൻവറും ഷാജിയും അവരുടെ ഭാര്യമാരും ഖദീജയോടൊപ്പം പോകും. ബഷീറിന്റെ മകൻ അനീസിെന്റ ക്ഷണം സ്വീകരിച്ചാണ് അവർ വൈലാലിൽ വീട്ടിൽ ഒത്തുചേരുന്നത്. മറ്റൊരു സഹോദരിയുടെ മകനും കഥാപാത്രവുമായ സെയ്തുമുഹമ്മദിന് കോഴിക്കോട്ടേക്കു പോകണമെന്നുണ്ടായിരുന്നു. എന്നാൽ, ചികിത്സയിലായതിനാൽ അതിനു കഴിയാത്തതിന്റെ സങ്കടത്തിലാണ്. content highlights:25th death anniversary of vaikom muhammad basheer
from mathrubhumi.latestnews.rssfeed https://ift.tt/2XkGAYk
via
IFTTT