Breaking

Saturday, July 6, 2019

തുടര്‍ച്ചയായ രണ്ടാം ദിവസവും കാലിഫോര്‍ണിയയില്‍ വന്‍ ഭൂചലനം

കാലിഫോർണിയ: അമേരിക്കയിലെ തെക്കൻ കാലിഫോർണിയയിൽ വീണ്ടും വൻ ഭൂചലനം. റിക്ടർ സെകെയിലിൽ 7.1രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേയും യൂറോപ്യൻ ഭൂചലന മോണിറ്ററും വ്യക്തമാക്കി. ഭൂചലനത്തിൽ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. 202 കിലോമീറ്റർ വിസ്തൃതിയിലാണ് ഭൂചലനം ഉണ്ടായത്. 25 വർഷത്തിനിടെ നടന്ന ഏറ്റവും വലിയ ഭൂചലനം നടന്ന് ഒരു ദിവസം മാത്രം പിന്നിടുമ്പോഴാണ് കാലിഫോർണിയയിൽ അതിനേക്കാൾ വലിയ ഭൂചലനം വീണ്ടും ഉണ്ടായത്. വ്യാഴാഴ്ച ഈ പ്രദേശത്ത് തന്നെയുണ്ടായ ഭൂചലനത്തിന് 6.4 വ്യാപ്തി രേഖപ്പെടുത്തിയിരുന്നു. ആദ്യത്തെ ഭൂചലനത്തിലും ആളപായമൊന്നും രേഖപ്പെടുത്തിയില്ലെങ്കിലും ചില കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. content highlights: 7.1 Earthquake In Southern California


from mathrubhumi.latestnews.rssfeed https://ift.tt/30fRNLG
via IFTTT