കോട്ടയം: രാജ്കുമാറിന്റെ ശരീരത്തിലുണ്ടായ ക്രൂരമർദനത്തിന്റെ പാടുകൾ മാറാനും കാലിന്റെ പ്രശ്നംപരിഹരിക്കാനും തിരുമ്മുചികിത്സയും പോലീസ് സംഘടിപ്പിച്ചതായി സൂചന. രാജ്കുമാറിൽനിന്ന് പിടിച്ച പണത്തിൽ 2000 രൂപ വൈദ്യന് കൊടുത്തു. തൈലം കൊണ്ടായിരുന്നു ചികിത്സ. രാജ്കുമാറിന് നടക്കാൻ പറ്റാതെവന്ന സാഹചര്യത്തിലാണ് താത്കാലിക ചികിത്സയ്ക്ക് പോലീസ് തുനിഞ്ഞത്. കസ്റ്റഡിമർദനം ഇങ്ങനെ * രാജ്കുമാർ (53) പ്രാകൃത മർദനത്തിനിരയായി * ജൂൺ 12-ന് അഞ്ചുമുതൽ 15-ന് രാത്രി 12 വരെ അന്യായ കസ്റ്റഡി * കുറ്റസമ്മതമൊഴി രേഖപ്പെടുത്താൻ കഠിനമായി മർദിച്ചു * ഇരുകാലുകളും പിന്നിലേക്ക് മടക്കിവെച്ച് അടിച്ചു * കാൽവെള്ളയിൽ ബലമുള്ള വടികൊണ്ട് തുടർച്ചയായി മർദിച്ചു * മർദനത്തെത്തുടർന്ന് രാജ്കുമാറിന് കാൽ ചലിപ്പിക്കാൻ പറ്റാതായി * 22 ഇടത്ത് പരിക്കുകൾ ഉണ്ടായി * വണ്ടിയിൽവെച്ച് പോലീസുകാരൻ സജീവ് ആന്റണി മർദിച്ചു * മർദനം തടയാൻ ചുമതലപ്പെട്ട എസ്.ഐ. അതിന് ശ്രമിച്ചില്ല. മർദനത്തിൽ പങ്കാളിയായി * 15-ന് രാത്രി 9.30-നാണ് അറസ്റ്റ് കാണിച്ചത്. ഇത് തെറ്റായ നടപടിക്രമം * കഠിനമായ മർദനം ന്യൂമോണിയ ബാധയ്ക്ക് ഇടയായി. അതാണ് മരണകാരണം * തുടയിലും കാൽവെള്ളയിലും ഗുരുതരപരിക്ക് കുറ്റം ചെയ്തിട്ടില്ല എസ്.ഐ.സാബു കുറ്റം ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യം മോശമാണ്. ജാമ്യത്തിന് അപേക്ഷ നൽകും.- സുരേഷ് കുമാർ, രാജു എബ്രഹാം.( സാബുവിന്റെ അഭിഭാഷകർ) content highlights:rajkumar was treated with his own money says reports peerumedu custodial death
from mathrubhumi.latestnews.rssfeed https://ift.tt/2XoX6GP
via
IFTTT