കണ്ണൂർ: രാജ്യത്ത് 1.20 ലക്ഷം ബി.എസ്.എൻ.എൽ. കരാർ തൊഴിലാളികൾക്ക് ആറുമാസമായി വേതനം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. സംസ്ഥാനത്ത് ഏകദേശം പതിനായിരത്തോളം കരാർ തൊഴിലാളികൾക്ക് ആറുമാസമായി വേതനം ലഭിക്കുന്നില്ല. ജൂലായ് ഒന്നുമുതൽ കേരളത്തിലെ തൊഴിലാളികൾ സമരത്തിലുമാണ്. ബംഗാളിൽ ശമ്പളം കിട്ടാത്തതിന്റെപേരിൽ ആറു തൊഴിലാളികൾ ആത്മഹത്യചെയ്തതായി ബി.എസ്.എൻ.എൽ. സംഘടനാനേതാക്കൾ പറഞ്ഞു. 60 വയസ്സുവരെ പണിയെടുക്കാമെങ്കിലും പലരെയും നേരത്തേ പിരിച്ചുവിടുന്നു. എട്ട് മണിക്കൂർ ജോലി നാലുമണിക്കൂർ ആയും രണ്ട് മണിക്കൂറായും കുറയ്ക്കുന്നു. സ്വീപ്പർമാരുടെ ജോലിസമയം അരമണിക്കൂർ ആയി കുറച്ചു.സാധാരണ തൊഴിലാളിക്ക് ദിവസം 400 രൂപയാണ് കൂലി. തൊഴിൽസമയം കുറയ്ക്കുന്നതതോടെ ഇത് ഇരുനൂറും നൂറുമായി കുറയും. പല ബി.എസ്.എൻ.എൽ. ഓഫീസ് സർക്കിളുകളിലും ജിവനക്കാർ കുറഞ്ഞുവരികയാണ്. പുതിയ നിയമനം നടക്കുന്നില്ല. തസ്തികകളും കൂട്ടത്തോടെ ഇല്ലാതാവുകയാണ്. പത്തുവർഷം പൂർത്തിയായ കരാർ തൊഴിലാളികൾക്ക് സ്ഥിരനിയമനം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇത്തരം കരാർ തൊഴിലാളികളെ ഇപ്പോഴും കോൺട്രാക്ടർമാരുടെ കിഴീൽ പണിയെടുപ്പിക്കുകയാണ്. 65 വയസ്സുവരെ ജോലിയിൽ തുടരാൻ വ്യവസ്ഥയുള്ള വിമുക്ത ഭടൻമാരെ പിരിച്ചുവിടുന്നതായി അവരുടെ സംഘടനകളും കുറ്റപ്പെടുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2Jqhxy3
via
IFTTT