Breaking

Sunday, July 7, 2019

കർണാടകത്തിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം

ബെംഗളൂരു: കർണാടകത്തിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം. പ്രതിസന്ധിവരുമ്പോൾ എം.എൽ.എ.മാരെ റിസോർട്ടിലേക്ക് മാറ്റുന്ന പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല. ഭരണപക്ഷത്തെ രാജിവെച്ച എം.എൽ.എ.മാരെ മുംബൈയിലേക്കാണ് മാറ്റിയത്. കഴിഞ്ഞ ജനുവരിയിൽ സർക്കാരിനെ വീഴ്ത്താൻ ബി.ജെ.പി. നടത്തിയ നീക്കത്തിലും എം.എൽ.എ.മാരെ മുംബൈയിലേക്കാണ് മാറ്റിയത്. കോൺഗ്രസിലെ പത്ത് എം.എൽ.എ. മാരെ മുംബൈയിലെ നക്ഷത്രഹോട്ടലിലേക്ക് മാറ്റിയെങ്കിലും നീക്കം വിജയിച്ചില്ല. ഭരണപക്ഷത്തെ എം.എൽ.എ.മാർക്ക് ബി.എസ്. യെദ്യൂരപ്പ കോടികൾ വാഗ്ദാനംചെയ്യുന്ന ഓഡിയോ പുറത്തായതോടെയാണ് ബി.ജെ.പി.യുടെ അട്ടിമറിനീക്കം പരാജയപ്പെട്ടത്. തുടർന്ന് ബി.ജെ.പി. ഉയർത്തുന്ന ഭീഷണി പ്രതിരോധിക്കാൻ കോൺഗ്രസും ജനതാദൾ -എസും എം.എൽ.എ.മാരെ റിസോർട്ടിലേക്കുമാറ്റി. ഒരുമാസത്തോളം ബിഡദിയിലെ റിസോർട്ടിൽ താമസിപ്പിച്ചതിനുശേഷമാണ് ഭരണപക്ഷ എം.എൽ.എ.മാരെ പുറത്തുവിട്ടത്. content highlights:resort politics in karnataka


from mathrubhumi.latestnews.rssfeed https://ift.tt/2XRo7XE
via IFTTT