Breaking

Monday, July 22, 2019

സിദ്ധരാമയ്യ, പരമേശ്വര, ഡി.കെ: ഇവരിലൊരാള്‍ മുഖ്യമന്ത്രിയാകട്ടെയെന്ന് ജെഡിഎസ് അറിയിച്ചെന്ന് ശിവകുമാര്‍

ന്യൂഡൽഹി: കർണാടകത്തിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വീണ്ടും രാഷ്ട്രീയ നീക്കങ്ങൾ. കോൺഗ്രസിന് മുഖ്യമന്ത്രി പദം നൽകി വിമതരെ തിരിച്ചെത്തിക്കുന്നതിനുള്ള നാടകീയ നീക്കങ്ങളാണ് അവസാന നിമിഷം നടക്കുന്നത്. കോൺഗ്രസ് തന്ത്രങ്ങളുടെ അമരക്കാരനായ ഡി.കെ ശിവകുമാറാണ് ഈ പുതിയ നീക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. സഖ്യസർക്കാരിനെ നിലനിർത്താൻ കോൺഗ്രസിന് മുഖ്യമന്ത്രി പദം നൽകി ത്യാഗത്തിന് തയ്യാറാണെന്ന് ജെഡിഎസ് അറിയിച്ചതായി ശിവകുമാർ വെളിപ്പെടുത്തി. സിദ്ധരാമയ്യയോ, ജി പരമേശ്വരയോ താനോ ഇവരിൽ ആര് വേണമെങ്കിലും മുഖ്യമന്ത്രിയാകട്ടെ എന്നാണ് ജെഡിഎസ് അറിയിച്ചിരിക്കുന്നത്. ഈ തീരുമാനം അവർ ഹൈക്കമാൻഡിനെയും അറിയിച്ചിട്ടുണ്ട്. നേതൃത്വമാണ് ഇതിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം നീക്കങ്ങൾ നടക്കുന്നതായ വാർത്തകൾ പിസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു തള്ളിക്കളഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തോടെ വിശ്വാസ വോട്ടെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് പാർട്ടിയെന്ന് ഗുണ്ടുറാവു അറിയിച്ചു. ശിവകുമാർ പറഞ്ഞതുപോലെ ഒരു നിർദേശവുമില്ല, അങ്ങനെ ഒരു കാര്യം ആലോചിക്കുന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. 16 വിമത എംഎൽഎമാരുടെ രാജിയെ തുടർന്നാണ് കർണാടക സർക്കാരിന്റെ ഭാവി തുലാസിലാക്കിയത്. വ്യാഴാഴ്ച മുഖ്യമന്ത്രി കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിൽ ഇന്ന് തന്നെ ചർച്ചപൂർത്തിയാക്കി വിശ്വാസവോട്ടെടുപ്പ് നടന്നേക്കും. വിപ്പിൽ വ്യക്തത തേടി പിസിസി അധ്യക്ഷൻ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതിയിൽ നിന്ന് വിധി വന്നേക്കും. തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ നിർദേശിക്കണമെന്ന് രണ്ട് സ്വതന്ത്രന്മാർ നൽകിയ ഹർജിയും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരും. അതേസമയം, സർക്കാർ വീണാലുടൻ പുതിയ സർക്കാരുണ്ടാക്കാനുള്ള ചർച്ചകളിലാണ് ബിജെപി ക്യാമ്പ് Content Highlights: JDS has told us that Siddaramaiah, G Parameshwara or myself can be the CM: Says D K Shivkumar


from mathrubhumi.latestnews.rssfeed https://ift.tt/30RnZ8f
via IFTTT