അമരാവതി: ആന്ധ്രാപ്രദേശ് തലസ്ഥാനമായ അമരാവതിയുടെ നിർമാണത്തിനുള്ള ലോക ബാങ്ക് സഹായം നിർത്തുന്നതായി റിപ്പോർട്ട്. 30 കോടി ഡോളറിന്റെ സഹായമാണ് ലോക ബാങ്ക് പിൻവലിക്കുന്നത്. എന്തുകൊണ്ടാണ് തുക നൽകുന്നതിൽനിന്ന് പിൻവാങ്ങുന്നതെന്ന് ലോക ബാങ്ക് വ്യക്തമാക്കുന്നില്ല. ലോക ബാങ്ക് വെബ്സൈറ്റിൽ ആന്ധ്രാ പ്രദേശിനുള്ള സാമ്പത്തിക സഹായം നിർത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കാരണം വ്യക്തമാക്കിയിട്ടില്ല. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ ലോക ബാങ്ക് അധികൃതർ തയ്യാറായിട്ടില്ലെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, അന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയുടെ നിർമാണത്തിനായി ബലപ്രയോഗത്തിലൂടെ കർഷകരുടെ ഭൂമി പിടിച്ചെടുത്തതായി നിരവധി പരാതികൾ ലോകബാങ്കിന് ലഭിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് സാമ്പത്തിക സഹായം നൽകുന്നതിൽനിന്ന് ലോകബാങ്ക് പിൻവാങ്ങിയതെന്നാണ് സൂചന. കൃഷ്ണ നദിയുടെ കരയിൽ നിർമിക്കുന്ന വൻകിട പദ്ധതിയായ അമരാവതിയുടെ നിർമാണത്തിന് നിരവധി കർഷകരുടെ കൃഷിഭൂമി പിടിച്ചെടുത്തതായി നേരത്തെ മുതൽ കർഷകരും സന്നദ്ധ സംഘടനകളും ആരോപിച്ചിരുന്നു. കൂടാതെ പരിസ്ഥിതി പ്രവർത്തകരും പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. അമരാവതിയുടെ നിർമാണത്തിനായി നൂറു കോടി ഡോളറിന്റെ സഹായം ലോക ബാങ്ക് ഉറപ്പുനൽകിയതായി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ലോക ബാങ്ക് 30 കോടി ഡാളറും ഏഷ്യൻ ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ് ബാങ്ക് 20 കോടി ഡോളറും നൽകുമെന്നായിരുന്നു അവസാനം പുറത്തുവന്ന റിപ്പോർട്ടുകൾ. Content Highlights:World Bank Drops $300 Million Funding for Amaravati Project
from mathrubhumi.latestnews.rssfeed https://ift.tt/2y1f9bD
via
IFTTT