Breaking

Monday, July 22, 2019

‘ചന്ദ്രയാൻ-2’ ഇന്നു കുതിക്കും

വിക്ഷേപണം ഉച്ചയ്ക്ക് 2.43-ന്. ശ്രീഹരിക്കോട്ട: സാങ്കേതികതടസ്സങ്ങളെത്തുടർന്ന് അപ്രതീക്ഷിതമായി വിക്ഷേപണം മാറ്റിവെക്കേണ്ടി വന്ന ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യം 'ചന്ദ്രയാൻ-2' തിങ്കളാഴ്ച ബഹിരാകാശത്തേക്ക്. സാങ്കേതികപ്പിഴവുകളെല്ലാം പരിഹരിച്ചാണ് തിങ്കളാഴ്ചത്തെ വിക്ഷേപണമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ കെ. ശിവൻ അറിയിച്ചു. വിക്ഷേപണം ഏഴുദിവസം വൈകിയെങ്കിലും സെപ്റ്റംബർ ആറിനുതന്നെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള സമയക്രമീകരണം നടത്തിയിട്ടുണ്ട്. കൗണ്ട്ഡൗണിന് പിന്നാലെ റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന ജോലി തുടങ്ങി. മൂന്നാംഘട്ടമായ ക്രയോജനിക്ക് സ്റ്റേജിലേക്കുള്ള ഇന്ധനം തിങ്കളാഴ്ച കൗണ്ട് ഡൗണിന്റെ അവസാന മണിക്കൂറിൽ നിറയ്ക്കും. ജൂലായ് 15-ന് വിക്ഷേപണത്തിന് തൊട്ടുമുമ്പ് സാങ്കേതികത്തകരാർ കണ്ടെത്തിയത് ഈ ഘട്ടത്തിലാണ്. ചന്ദ്രനെ വലംവെക്കുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാൻഡർ(വിക്രം), പര്യവേക്ഷണം നടത്തുന്ന റോവർ (പ്രഗ്യാൻ) എന്നിവയടങ്ങിയതാണ് ചന്ദ്രയാൻ-2. 'ബാഹുബലി' എന്ന വിളിപ്പേരുള്ള ജി.എസ്.എൽ.വി. മാർക്ക്-3 റോക്കറ്റാണ് വിക്ഷേപണ വാഹനം. 23-ാം ദിവസം പേടകം ഭൂമിയെ ചുറ്റി ചന്ദ്രനിലേക്ക് തിരിക്കുന്നു (16-ാം ദിവസമെന്നാണ് ആദ്യം നിശ്ചയിച്ചത്) 30-ാം ദിവസം ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് ചന്ദ്ര ഭ്രമണപഥത്തിലേക്ക്( 28 ദിവസം വലംെവച്ച ശേഷം ലാൻഡറിനെ ചന്ദ്രനിൽ ഇറക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. ഇത് 13 ദിവസമായി കുറച്ചു) 43-ാം ദിവസം വിക്രം ലാൻഡറും ഓർബിറ്ററും വേർപെടുന്നു (50-ാം ദിവസം വിക്രം ലാൻഡറും ഓർബിറ്ററും വേർപെടുത്താനാണ് നിശ്ചയിച്ചിരുന്നത്. ചന്ദ്രനിലിറങ്ങുന്നത്54-ൽ നിന്ന് 48-ാം ദിവസമായും കുറച്ചു) content highlights: mission will be successful says ISRO Director


from mathrubhumi.latestnews.rssfeed https://ift.tt/2Y2demZ
via IFTTT