Breaking

Monday, July 22, 2019

അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നെങ്കില്‍ 24 മണിക്കൂറിനകം പാര്‍ട്ടി പിളരും: നട്‌വര്‍ സിംഗ്

ന്യൂഡൽഹി: രാഹുൽ ഗാന്ധി രാജിവച്ച ഒഴിവിൽകോൺഗ്രസ് അധ്യക്ഷ പദത്തിലേക്ക് പ്രിയങ്കാ ഗാന്ധിയെ പിന്തുണച്ച് മുതിർന്ന നേതാവ് നട്വർ സിംഗ്. നെഹ്റു കുടുംബത്തിൽ നിന്നല്ലാതെ പുറത്ത് നിന്ന് ഒരാൾ അധ്യക്ഷ പദത്തിലേക്ക് വന്നാൽ പാർട്ടി 24 മണിക്കൂറിനകം പിളരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യുപിയിൽ ഭൂമി തർക്കത്തിനിടെ വെടിയേറ്റ് മരിച്ച ആദിവാസികളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചതിന് പ്രിയങ്കയെ അഭിനന്ദിച്ച നട്വർ സിംഗ് പാർട്ടിയെ നയിക്കാൻ അവർക്ക് കഴിവുണ്ടെന്ന് തെളിയിച്ചെന്നും പറഞ്ഞു. മുൻ വിദേശകാര്യ മന്ത്രി കൂടിയാണ് നട്വർ സിംഗ്. ഉത്തർപ്രദേശിലെ ഗ്രാമത്തിലേക്ക് ചെന്ന് അവർ ചെയ്തത് അമ്പരിപ്പിക്കുന്നതാണ്. അധികാരികൾ തടഞ്ഞപ്പോൾ അവിടെ ഇരുന്ന് തന്റെ ആവശ്യം നേടിയെടുക്കുക തന്നെഅവർചെയ്തു. കുടുംബത്തിന് പുറത്ത് നിന്നൊരാളെ പാർട്ടി അധ്യക്ഷനാക്കാനുള്ളതീരുമാനംരാഹുൽ ഗാന്ധിക്ക് തിരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് പ്രിയങ്ക വരുമോ എന്ന ചോദ്യത്തിന് അത് പ്രിയങ്കയെ ആശ്രയിച്ചിരിക്കുമെന്നായിരുന്നു മറുപടി. നെഹ്റു കുടുംബത്തിൽ നിന്നായിരിക്കില്ല കോൺഗ്രസിന്റെ അടുത്ത അധ്യക്ഷനെന്ന് അവരുടെ സഹോദരൻ പറഞ്ഞിട്ടുണ്ട്. അവരുടെ കുടുംബത്തിന് മാത്രമേ ആ തീരുമാനം മാറ്റിയെടുക്കാൻ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. 134 വർഷം പഴക്കമുള്ള ഒരു പാർട്ടിക്ക് അധ്യക്ഷനില്ലാത്ത അവസ്ഥ വരുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയങ്കയെ കോൺഗ്രസ് അധ്യക്ഷയാക്കണമെന്ന് കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മകൻ അനിൽ ശാസ്ത്രിയും ആവശ്യപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് മറ്റാരേക്കാളും നൂറ് ശതമാനം യോജിക്കുന്നതായിരിക്കും പ്രിയങ്ക. മറ്റാർക്കെങ്കിലും ചുമതല നൽകിയാൽ പാർട്ടിയിൽ ഒരു വിഭാഗം ഇത് അംഗീകരിക്കണമെന്നില്ല. പാർട്ടി ശിഥിലമായി പോകുമെന്നും അനിൽ ശാസ്ത്രി മുന്നറിയിപ്പ് നൽകി. Content Highlights:senior congress leader Natwar Singh on Sunday became the latest to back Priyanka Gandhi Vadra for the post of party president.


from mathrubhumi.latestnews.rssfeed https://ift.tt/2y2XpwE
via IFTTT