Breaking

Saturday, July 6, 2019

20 വര്‍ഷത്തെ കരിയറിന്‌ വിരാമം; ഷൊയിബ് മാലിക്ക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ലണ്ടൻ:പാകിസ്താൻ താരം ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റിൽ നിന്ന് വിമരിച്ചു. ലോകകപ്പിന് പിന്നാലെയാണ് മാലിക്ക് വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മാലിക്ക് തീരുമാനം ആരാധകരെ അറിയിക്കുകയായിരുന്നു. ഇന്ന് ഞാൻ ഏകദിനത്തിൽ നിന്ന് വിരമിക്കുകയാണ്. സഹതാരങ്ങൾക്കും പരിശീലകർക്കും സുഹൃത്തുക്കൾക്കും കുടുംബാഗങ്ങൾക്കും മാധ്യമസുഹൃത്തുക്കൾക്കും സ്പോൺസർമാർക്കും നന്ദി പറയുന്നു. ഇതിനെല്ലാമപ്പുറം എന്റെ ആരാധകർക്ക് നന്ദി പറയുന്നു. മാലിക്ക് ട്വീറ്റ് ചെയ്തു. ബംഗ്ലാദേശിനെതിരായ മത്സരശേഷം ടീമംഗങ്ങൾ ഷുഐബ് മാലിക്കിന് ഗാർഡ് ഓഫ് ഹോണർ നൽകിയിരുന്നു. ഈ ലോകകപ്പിൽ മൂന്ന് മത്സരങ്ങൾ കളിച്ച മാലിക്ക് എട്ടു റൺസ് മാത്രമാണെടുത്തത്. മോശം ഫോമിനെത്തുടർന്ന് പിന്നീട് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു. മാഞ്ചസ്റ്ററിൽ ഇന്ത്യക്കെതിരെയായിരുന്നു മാലിക്കിന്റെ അവസാന ഏകദിനം. കരിയറിൽ 287 ഏകദിനങ്ങളിൽ നിന്ന്34.55 ബാറ്റിങ് ശരാശരിയിൽ 7534 റൺസ് നേടിയിട്ടുണ്ട്. ഇതിൽ ഒമ്പത് സെഞ്ചുറിയും 44 അർധ സെഞ്ചുറിയും ഉൾപ്പെടുന്നു. 158 വിക്കറ്റ് വീഴ്ത്തി. 19 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിങ് പ്രകടനം.1999 ഒക്ടോബറിൽ വെസ്റ്റിൻഡീസിന് എതിരെയായിരുന്നു മാലിക്കിന്റെ ഏകദിന അരങ്ങേറ്റം. ഇതോടെ 37-കാരന്റെ 20 വർഷത്തെ കരിയറിനാണ് വിരാമമാകുന്നത്. Today I retire from One Day International cricket. Huge Thank you to all the players I have played with, coaches I have trained under, family, friends, media, and sponsors. Most importantly my fans, I love you all#PakistanZindabad 🇵🇰 pic.twitter.com/zlYvhNk8n0 — Shoaib Malik 🇵🇰 (@realshoaibmalik) 5 July 2019 ✅ Hugs galore ✅ Guard of honour ✅ Plenty of applause Pakistan gave Shoaib Malik a fitting send-off as he retired from ODI cricket 👏#CWC19 pic.twitter.com/ESA4q1sLUM — Cricket World Cup (@cricketworldcup) 5 July 2019 Thank you @realshoaibmalik for all your guidance and support. May you continue to smile and laugh after your ODI retirement. Stay blessed brother. #ThankYouShoaibMalik pic.twitter.com/rtEj1StsX3 — Shadab Khan (@76Shadabkhan) 5 July 2019 Content Highlights: Shoaib Malik announces retirement from ODIs World Cup 2019


from mathrubhumi.latestnews.rssfeed https://ift.tt/328O44t
via IFTTT