Breaking

Wednesday, July 3, 2019

കനത്ത മഴ: മുംബൈയില്‍ റദ്ദാക്കിയത് 203 വിമാനങ്ങള്‍

മുംബൈ: കനത്ത മഴ പ്രളയസമാനമായ അന്തരീക്ഷം സൃഷ്ടിച്ച മുംബൈയിൽ ചൊവ്വാഴ്ച മാത്രം റദ്ദാക്കിയത് 203 ഫ്ളൈറ്റുകൾ. മോശം കാലാവസ്ഥയിൽ റൺവേയിൽ ഇറങ്ങാൻ കഴിയാതിരുന്നതും പ്രധാന റൺവേയിൽ വിമാനം തെന്നിമാറിയതുമാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം. രാജ്യത്തെ സുപ്രധാന വിമാനത്താവളമാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. പ്രധാന റൺവേയിൽ ഉച്ചക്ക് 11.45നാണ് ജയ്പുരിൽ നിന്നുവന്ന സ്പൈസ് ജെറ്റ് വിമാനമാണ് തെന്നിമാറിയത്. ഇതോടെ പ്രധാന റൺവേ അടച്ചു. ഇതോടെ പലവിമാനങ്ങളും വഴി തിരിച്ചു വിടുകയോ റദ്ദാക്കുകയോ ചെയ്തു. 350 വിമാനങ്ങൾ ഒരു മണിക്കൂർ വരെ വൈകിയാണ് ലാൻഡ് ചെയ്തത്. റൺവേ സാധാരണ നിലയിലാകാൻ 48 മണിക്കൂർ സമയമെടുക്കുമെന്നും യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയവിവരം ഉറപ്പുവരുത്തണമെന്നും വിമാനത്താവള അധികൃർ വ്യക്തമാക്കി. Content highlights:203 flights cancelled in Mumbai airport tuesday


from mathrubhumi.latestnews.rssfeed https://ift.tt/2xotK0E
via IFTTT