തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വൻ തീപിടുത്തം. പഴവങ്ങാടി റോഡില്‍ ഓവര്‍ബ്രിഡ്ജിന് സമീപത്തുള്ള ചെല്ലം അമ്പര്‍ല മാര്‍ട്ട് എന്ന വ്യാപാരസ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാവിലെ 9.45-ഓടെയായിരുന്നു സംഭവം.വിവരമറിഞ്ഞ് പത്തിലധികം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടസാധ്യത കണക്കിലെടുത്ത് സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ചെല്ലം അമ്പര്‍ല മാര്‍ട്ടിന് സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തില്‍ ആരുമില്ലെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
from Anweshanam | The Latest News From India http://bit.ly/2JsScWV
via IFTTT