Breaking

Friday, May 17, 2019

സംസ്ഥാനത്ത് റീപോളിങ് നടക്കുന്ന നാല് ബൂത്തുകളിലെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ആറുമണി വരെ

കണ്ണൂര്‍: സംസ്ഥാനത്ത് റീപോളിങ് നടക്കുന്ന നാല് ബൂത്തുകളിലെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിക്ക് തന്നെ അവസാനിക്കുന്നതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഞായറാഴ്ചയാണ് നാല് ബൂത്തുകളില്‍ റീപോളങ് നടക്കുക. 

കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എ.യു.പി. സ്‌കൂളിലെ 19-ാം ബൂത്ത്, പുതിയങ്ങാടി ജുമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 69, 70 ബൂത്തുകള്‍, തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍പ്പെട്ട പാമ്പുരുത്തി മാപ്പിള എ.യു.പി.എസിലെ 166-ാം ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടത്തുക. റീപോളിങ്ങില്‍ വോട്ടര്‍മാരുടെ ഇടത്തെ കൈയിലെ നടുവിരലിലാണ് മഷി പുരട്ടുക.



from Anweshanam | The Latest News From India http://bit.ly/2WRiKEi
via IFTTT