കൊല്ലം ∙ സംസ്ഥാന ഭരണ പരിഷ്കരണ കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നു ചെയർമാനും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ചിത്രം അപ്രത്യക്ഷമായി . ലോക്സഭാ തിരഞ്ഞെടുപ്പുവരെ വിഎസിന്റെ ചിത്രമായിരുന്നു വെബ്സൈറ്റിൽ ഒന്നാമത്.
ചെയർമാനു പുറമെ മുൻ ചീഫ് സെക്രട്ടറിമാരായ സി.പി.നായർ, നീല ഗംഗാധരൻ എന്നിവർ അംഗങ്ങളും മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ഷീല തോമസ് മെംബർ സെക്രട്ടറിയുമാണ്. ഈ 3 പേരുടെയും ഫോട്ടോകൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . വിഎസ് ഇപ്പോഴും ചെയർമാൻ സ്ഥാനത്തുണ്ടെന്നും ചിത്രം ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നും കമ്മിഷൻ വിശദീകരണം നൽകി .
വിജിലൻസ് സംവിധാനം- പരിഷ്കരണം, സർക്കാർ ജീവനക്കാരുടെ ശേഷി വികസനം, കുട്ടികൾ- സ്ത്രീകൾ- മുതിർന്ന പൗരന്മാർ- അംഗപരിമിതർ തുടങ്ങിയ വിഭാഗങ്ങളുടെ അവകാശങ്ങൾ നടപ്പാക്കാനുള്ള നിയമങ്ങളെക്കുറിച്ചുള്ള അവലോകനം എന്നീ 3 റിപ്പോർട്ടുകളാണു കമ്മിഷൻ ഇതുവരെ സർക്കാരിനു സമർപ്പിച്ചിട്ടുള്ളത്. ഈ റിപ്പോർട്ടുകളിലെ ശുപാർശകളിന്മേൽ സർക്കാർ എന്തു നടപടിയെടുത്തുവെന്ന് അറിയില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായി കമ്മിഷൻ വ്യക്തമാക്കി.
from Anweshanam | The Latest News From India http://bit.ly/2Yuk7sE
via IFTTT