Breaking

Monday, May 20, 2019

എക്‌സിറ്റ് പോളുകളില്‍ ബി.ജെ.പി; ഒരുമുഴം മുന്നേ എറിയാന്‍ പ്രതിപക്ഷം, ദൗത്യം ഏറ്റെടുത്തത് നായിഡു

ന്യൂഡൽഹി: മിക്ക എക്സിറ്റ് പോളുകളിലും ബി.ജെ.പി. സഖ്യമായഎൻ.ഡി.എയ്ക്ക് ഭൂരിപക്ഷം പ്രവചിക്കുന്നതിനാൽ കരുതലോടെ പ്രതിപക്ഷം. മെയ് 23-ന് അന്തിമഫലപ്രഖ്യാപനം വന്നാൽ തൂക്കുസഭയാണെങ്കിൽ സ്വീകരിക്കേണ്ട നടപടികളാണ് പ്രതിപക്ഷ കക്ഷികളിലെ ഒരുവിഭാഗം ഇപ്പോൾ ആലോചിക്കുന്നത്. ഇതിനായി മെയ് 23-ന് മുൻപ് രാഷ്ട്രപതിക്ക് പ്രത്യേക മെമ്മോറാണ്ടം സമർപ്പിക്കാനുള്ള ആലോചനകൾ തുടരുകയാണെന്നാണ് റിപ്പോർട്ട്. പ്രതിപക്ഷകക്ഷികൾ സഖ്യമായി മത്സരിക്കാത്തതിനാൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സർക്കാർ രൂപീകരിക്കാൻ സാങ്കേതിക പ്രശ്നങ്ങൾ നിരവധിയാണ്. ഇതൊഴിവാക്കാനാണ് സർക്കാർ രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ പട്ടിക രാഷ്ട്രപതിക്ക് കൈമാറാൻ പ്രതിപക്ഷത്തിലെ ഒരുവിഭാഗം ആലോചിക്കുന്നത്. അങ്ങനെയാണെങ്കിൽ എൻ.ഡി.എയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാൻ ഈ പാർട്ടികൾക്ക് അവസരം ലഭിക്കും. ഇത് മുന്നിൽക്കണ്ടാണ് പ്രതിപക്ഷത്തിന്റെ പുതിയ നീക്കം. ടി.ഡി.പി. നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് ഈ ദൗത്യവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. കഴിഞ്ഞദിവസം രാഹുൽഗാന്ധി, അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ പ്രതിപക്ഷകക്ഷി നേതാക്കളുമായി അദ്ദേഹം ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ ഫലപ്രഖ്യാപനത്തിന് മുൻപ് രാഷ്ട്രപതിയെ കാണേണ്ട ആവശ്യമില്ലെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ഫലം വന്നതിനുശേഷം മാത്രം രാഷ്ട്രപതിയെ കാണാമെന്നും ഇടതുപാർട്ടികൾ പറയുന്നു. വോട്ടെണ്ണൽ ദിവസത്തിനുശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു ഇക്കാര്യത്തിൽ ശരദ് പവാറിന്റെയും പ്രതികരണം. Content Highlights:loksabha election result and exit poll; opposition planning for result day to form govt


from mathrubhumi.latestnews.rssfeed http://bit.ly/2JtxW7k
via IFTTT