Breaking

Tuesday, May 28, 2019

മകളുടെ അന്ത്യചുംബനം ഏറ്റുവാങ്ങി വിഷ്ണുപ്രസാദ് യാത്രയായി

നീണ്ടകര : പാടിമുഴുമിപ്പിക്കാത്ത വരികളിൽ യാത്രാമൊഴിചൊല്ലിയ വിഷ്ണുപ്രസാദ് പൊൻമകളുടെ അന്ത്യചുംബനം ഏറ്റുവാങ്ങി യാത്രയായി. മകളുടെ വിവാഹത്തലേന്ന് നടന്ന ഗാനമേളയിൽ പാടുന്നതിനിടെ കുഴഞ്ഞുവീണുമരിച്ച കരമന എസ്.ഐ. വിഷ്ണുപ്രസാദിന് നാട് കണ്ണീർപ്രണാമം അർപ്പിച്ചു. താഴത്തുരുത്ത് ചമ്പോളിൽ വീട്ടുവളപ്പിൽ തിങ്കളാഴ്ച വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. അവസാനനിമിഷം വിവാഹം മാറ്റിവെക്കാൻ കഴിയാതിരുന്ന ബന്ധുക്കൾ, അച്ഛന്റെ ദേഹവിയോഗം മകൾ ആർച്ചയെ അറിയിക്കാതെ ഞായറാഴ്ച വിവാഹം നടത്തുകയായിരുന്നു. ഒടുവിൽ അച്ഛന്റെ മരണം അറിഞ്ഞപ്പോൾ പൊട്ടിക്കരയാൻപോലും ആകാതെ ആർച്ച തളർന്നിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വീട്ടിലെത്തിയപ്പോൾ കൂട്ടക്കരച്ചിലുയർന്നു. വിഷ്ണുപ്രസാദിന്റെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിക്കാനാകാതെ കണ്ടുനിന്നവരും വിതുമ്പി. അന്ത്യോപചാരം അർപ്പിക്കാൻ ഒട്ടേറെപ്പേരെത്തിയിരുന്നു. Content Highlights:vishnuprasad death Father dies on daughters marriage day while singing


from mathrubhumi.latestnews.rssfeed http://bit.ly/2WwHVie
via IFTTT