'ജീം ബൂം ബാ' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അസ്‌കര്‍ അലി നായകനായെത്തുന്ന 'ജീം ഭൂം ബാ' ചിത്രത്തിന്റെ മെയ് 24 മുതല്‍ പ്രദര്‍ശനത്തിനെത്തും. നവാഗതനായ രാഹുല്‍ രാമചന്ദ്രന്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമാകും 'ജീം ഭൂം ബാ' എന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന ഉറപ്പ്. ബൈജു സന്തോഷ് , അനീഷ് ഗോപാല്‍ , നേഹാ സക്‌സേന, കണ്ണന്‍ നായര്‍, ലിമു ശങ്കര്‍ എന്നിവരും ചിത്രത്തിലുണ്ട്.
മിസ്റ്റിക് ഫ്രയിംസിന്‍റെ ബാനറില്‍ സച്ചിന്‍ വി.ജിയാണ് ജീം ബൂം ബാ നിര്‍മ്മിക്കുന്നത്. വിവേക് രാജും ലിമു ശങ്കറും സംവിധായകന് രാഹുല്‍ രാമചന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2HlAFxk
via IFTTT