Breaking

Tuesday, May 21, 2019

48 എംപി ക്യാമറയുമായി ‘റെഡ്മീ നോട്ട് 7എസ്’ ഉടന്‍ എത്തുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രീയങ്കരമായ റെഡ്മീയുടെ ഏറ്റവും പുതിയ മോഡല്‍ 'നോട്ട് 7എസ്' ഉടന്‍ എത്തുന്നു. 48 എംപി ക്യാമറയുമായിട്ടാണ് ഇതിന്റെയും കടന്നു വരവ്. റെഡ്മീ നോട്ട് 7എസ് മെയ് 20ന് പുറത്തിറക്കുമെന്നാണ് നിലവിലെ അറിയിപ്പ. ഈ മോഡലിന്റെ വില ആരംഭിക്കുന്നത് 9,999 രൂപയ്ക്കാണ്. ഷവോമി റെഡ്മീ നോട്ട് 7നും, നോട്ട് 7 പ്രോയ്ക്കും പിന്നാലെയാണ് ഇപ്പോള്‍ റെഡ്മീ നോട്ട് 7 എസ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. 

ആദ്യമായാണ് ഷവോമി നോട്ട് എസ് സീരിസ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി എത്തിക്കുന്നത്. റെഡ്മീ 7 എസ് പിന്നില്‍ 48 എംപി ക്യാമറയുമായാണ് എത്തുന്നത്. എന്നാല്‍ 48 എംപിയില്‍ ഏത് സെന്‍സര്‍ ഉപയോഗിക്കും എന്ന് ഷവോമി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഫോണിന്റെ ഡിസൈനില്‍ വലിയ വ്യത്യാസങ്ങള്‍ ഒന്നും മുന്‍പ് ഇറങ്ങിയ റെഡ്മീ നോട്ട് 7 സീരിസില്‍ നിന്നും ഇല്ല. ഗ്രേഡിയന്റ് ഫിനിഷ്, ഡോട്ട് ഡ്രോപ്പ് നോച്ച്, ഗ്ലാസ് ബോഡി എന്നിവ അത് പോലെ നിലനിര്‍ത്തിയിട്ടുണ്ട്. റെഡ്മീ നോട്ട് 7എസ് മെയ് 20ന് പുറത്തിറക്കുമെന്നാണ് അറിച്ചിരിക്കുന്നത്. റെഡ്മീ നോട്ട് 7ന്റെ വില ആരംഭിക്കുന്നത് 9,999 രൂപയ്ക്കാണ്. റെഡ്മീ നോട്ട് 7 പ്രോയുടെ വില 13,999 രൂപയിലാണ് തുടങ്ങുന്നത്. അതിനാല്‍ തന്നെ ഇതിനിടയിലുള്ള ഒരു വില ഈ ഫോണിന് പ്രതീക്ഷിക്കാം. റെഡ്മീ നോട്ട് 7, നോട്ട് 7 പ്രോ എന്നിവയ്ക്ക് മികച്ച സ്വീകരണമാണ് ഇന്ത്യയില്‍ ലഭിച്ചത്.



from Anweshanam | The Latest News From India http://bit.ly/2Wiu5A1
via IFTTT