Breaking

Wednesday, May 22, 2019

യാക്കൂബ് വധക്കേസ്:അഞ്ച് ആര്‍എസ്എസുകാര്‍ കുറ്റക്കാര്‍;വത്സന്‍ തില്ലങ്കേരി അടക്കം 11 പേരെ വെറുതെവിട്ടു

തലശ്ശേരി: കണ്ണൂർ യാക്കൂബ് വധക്കേസിൽ അഞ്ച് ആർ.എസ്.എസ്. പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(രണ്ട്)യാണ് കേസിൽ വിധി പ്രസ്താവിച്ചത്. കേസിലെ ആറു മുതൽ 16 വരെയുള്ള പ്രതികളെ കോടതി വെറുതെവിട്ടു. ആർ.എസ്.എസ്. പ്രവർത്തകരായ കീഴൂർ മീത്തലെ പുന്നാട് ദീപം ഹൗസിൽ ശങ്കരൻ (48), അനുജൻ വിലങ്ങേരി മനോഹരൻ എന്ന മനോജ് (42), തില്ലങ്കേരി ഊർപ്പള്ളിയിലെ പുതിയവീട്ടിൽ വിജേഷ് (38), കീഴൂർ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശൻ (48), കീഴൂർ പുന്നാട് കാറാട്ട് ഹൗസിൽ പി.കാവ്യേഷ് (40) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ അല്പസമയത്തിനകം വിധിക്കും. ആർ.എസ്.എസ്. നേതാവ് വത്സൻ തില്ലങ്കേരി ഉൾപ്പെടെ ആറുമുതൽ 16 വരെയുള്ള പ്രതികളെയാണ് കോടതി വെറുതെവിട്ടത്. 2006 ജൂൺ 13-നാണ് സി.പി.എം. പ്രവർത്തകനായ ഇരിട്ടി പുന്നാട് കോട്ടത്തെക്കുന്നിലെ യാക്കൂബിനെ അക്രമിസംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. ആർ.എസ്.എസ്-ബി.ജെ.പി. പ്രവർത്തകരായ 16 പേരായിരുന്നു കേസിലെ പ്രതികൾ. Content Highlights:kannur yakub murder case; five rss workers are convicted


from mathrubhumi.latestnews.rssfeed http://bit.ly/2VUIYcr
via IFTTT