കൊച്ചി: ദുരിതാശ്വാസ ക്യാമ്പില്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്. കൊച്ചി നായരന്പലം ലോക്കല്‍ സെക്രട്ടറി ഉല്ലാസിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ക്യാമ്പിലെ വസ്തുക്കള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ഇയാള്‍ പോലീസിനോട് അപമര്യാദയായി പെരുമാറിയത്.
വാക്കുതര്‍ക്കത്തിനിടെ ഉല്ലാസ് അരിച്ചാക്ക് ഉയര്‍ത്തി പോലീസുകാരന്റെ തലയില്‍ വയ്ക്കാന്‍ ശ്രമിച്ചിരുന്നു. ക്യാമ്പില്‍ വസ്തുക്കള്‍ വിതരണം ചെയ്യന്നതില്‍ വിവേചനമെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.രിതാശ്വാസത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ ഡിവൈഎഫ്ഐയുടെ കൊടി കെട്ടിയതിനെത്തുടര്‍ന്നായിരുന്നു തര്‍ക്കം തുടങ്ങിയത്. നായരമ്പലം ഗ്രാമപ്പഞ്ചായത്തില്‍ ഒമ്പത് ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചത്.
from Anweshanam | The Latest News From India https://ift.tt/2Pyn87U
via IFTTT