മുംബൈ: മുംബൈയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര് മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരാണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നത്.ബുധനാഴ്ച രാവിലെയാണ് തീപിടുത്തം ഉണ്ടായത് .അഗ്നിശമനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്.
മുംബൈയിലെ പരേലിലുള്ള കെട്ടിടത്തിന്റെ 12-ാം നിലയിലാണ് തീപിടിത്തമുണ്ടായത്. ക്രെയിനുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. തീ നിയന്ത്രണവിധേയമാക്കിയെന്നും ലെവല്‍-2 തീപിടിത്തമാണ് ഉണ്ടായതെന്നും അഗ്നിശമനസേന അധികൃതര്‍ അറിയിച്ചു
from Anweshanam | The Latest News From India https://ift.tt/2PumpEr
via IFTTT