ഇടുക്കി : കേരളത്തിന് നാശം വിതച്ച പ്രളയത്തിന് കാരണമായത് ഡാം മാനേജ്മെന്റിലെ പിഴവും കാരണമായെന്ന സംശയം ബലപ്പെടുന്നു. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ അണക്കെട്ടുകളിലെ ജലം ഘട്ടം ഘട്ടമായി ഒഴുക്കിവിട്ട് ജലനിരപ്പ് ക്രമപ്പെടുത്താന്‍ കഴിയാതിരുന്നതാണ് നാളിതുവരെ വെള്ളപ്പൊക്കമുണ്ടാകാത്ത പല സ്ഥലങ്ങളും വെള്ളത്തിനടിയിലായത്.
ആഗസ്റ്റ് ഒമ്പതിന് പോലും ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് 2397 അടിയിലെത്തിയാല്‍ ഇടുക്കിയുടെ ഷട്ടര്‍ തുറക്കുമെന്ന് വൈദ്യുതി മന്ത്രി പരസ്യമായി പറഞ്ഞു. പക്ഷേ ജലവിഭവ മന്ത്രി പറഞ്ഞത് തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല എന്നാണ്. ഒടുവില്‍ 2399 അടിയിലെത്തിയപ്പോഴാണ് ഒരു ഷട്ടര്‍ തുറന്നത്. അപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഡാം തുറക്കാന്‍ കഴിയുമോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.പ്രദേശവാസികള്‍ അടക്കം ട്രയല്‍ റണ്‍ നടത്താന്‍ അവശ്യ പെട്ടപ്പോഴും അത് നടപ്പാക്കപ്പെട്ടില്ല .നിരവധി ഡാമുകള്‍ തുറന്നതോടെ മഹാപ്രളയത്തില്‍ കലാശിക്കുകയായിരുന്നു .മുന്‍കൂട്ടി കാര്യങ്ങള്‍ ചെയ്തിരുന്നു എങ്കില്‍ കേരളം ഇത്തരമൊരു പ്രളയത്തിനു സാക്ഷ്യം വഹിക്കേണ്ടിവരില്ലായിരുന്നു .
from Anweshanam | The Latest News From India https://ift.tt/2NaMGGm
via IFTTT