Breaking

Thursday, July 30, 2020

താറാവിന്റെ 'ദ ഗ്രേറ്റ് എസ്‌കേപ്പ്'; ഇരയെ കൈവിട്ട കടുവയുടെ എക്‌സ്പ്രഷന്‍ അതിലും കോമഡി| Video

ഒരില പോലുമറിയാതെ, തന്റെ ചലനത്തെ കുറിച്ച് ഒരു ദുഃസൂചന പോലും നൽകാതെ നോട്ടമിട്ടിരിക്കുന്ന ഇരയെ പിടികൂടാൻ മിടുക്കരാണ് കടുവകൾ. കടുവകൾ മാത്രമല്ല, സിംഹം, പുലി തുടങ്ങി ആ വർഗത്തിൽ പെട്ട എല്ലാ മൃഗങ്ങളും അങ്ങനെ തന്നെ. എന്നാൽ ഇരപിടിക്കുന്നതിൽ വിദഗ്ധനായ കടുവയെ കൂളായി പറ്റിച്ച് മുങ്ങിയഒരു താറാവാണ് ഇപ്പോൾ ട്വിറ്ററിൽ താരം. വെള്ളത്തിലിറങ്ങി താറാവിനെ പിടികൂടാൻ തക്കം പാർക്കുന്ന കടുവയും കടുവയിൽ നിന്ന് രക്ഷപ്പെടുന്ന താറാവും-ഇതാണ് വെറും ഒമ്പത് സെക്കൻഡ് മാത്രമുള്ള വീഡിയോയിലുള്ളത്. വീഡിയോ രണ്ട് കൊല്ലം മുമ്പത്തേതാണെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടു കൊല്ലമായാലെന്താ, ആഗോള കടുവാദിനത്തിൽ ടിറ്ററിൽ റീ പോസ്റ്റ് ചെയ്ത വീഡിയോ വീണ്ടും വൈറൽ തന്നെ. വെള്ളത്തിലെ താറാവിനരികിലേക്ക് പതിയെ നീന്തിയെത്തുകയാണ് കടുവ. താനൊന്നുമറിഞ്ഞിട്ടില്ല എന്ന മട്ടാണ് താറാവിന്റേത്. എന്നാൽ കടുവ അടുത്തെത്തിയ ഉടനെ കക്ഷി വെള്ളത്തിനടിയിലേക്ക് ഒറ്റ മുങ്ങൽ. കടുവയുടെ എക്സ്പ്രഷനാണ് കോമഡി. കയ്യിൽ കിട്ടി കിട്ടീല എന്ന ടൈമിൽ തന്റെ ഇരയെ കാണാതായ കടുവ ചുറ്റും അന്തം വിട്ട് നോക്കുകയാണ്. അപ്പോഴാണ് താറാവ് പൊങ്ങുന്നത്. അതും കടുവ നിൽക്കുന്നതിന്റെ പിന്നിൽ. കടുവയുടെ കണ്ണു വെട്ടിച്ച് ദൂരേയ്ക്ക് നീന്തി രക്ഷപ്പെടുകയാണ് താറാവ്. The great escape.. pic.twitter.com/OybbvAdahr — Buitengebieden (@buitengebieden_) July 28, 2020 55,000 ലധികം ആളുകൾ വീഡിയോ ഇതു വരെ കണ്ടു കഴിഞ്ഞു. 600 ലധികം പേർ വീഡിയോ റീട്വീറ്റ് ചെയ്തു. നിരവധി പേർ താറാവിനെ അനുമോദിച്ച് കമന്റ് ചെയ്തു. കടുവയെ കുറിച്ച് വ്യസനിച്ചവരും കുറവല്ല.


from mathrubhumi.latestnews.rssfeed https://ift.tt/309fTKN
via IFTTT