മിയാമി: സൗത്ത് ഫ്ളോറിഡ കോറൽ സ്പ്രിങ്സിൽ ബ്രോവാർഡ് ഹെൽത്ത് ആശുപത്രിയിൽ മലയാളി നഴ്സിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി പിറവം മരങ്ങാട്ടിൽ മെറിൻ ജോയി (26) ആണ് മരിച്ചത്. രാവിലെ ഏഴരയോടെ (ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകീട്ട്) രാത്രിഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് സ്ഥലത്ത് എത്തിയപ്പോഴാണ് മെറിൻ ജോയിക്ക് കുത്തേറ്റത്. നിരവധി തവണ കുത്തേറ്റ മെറിൻ ജോയിയെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ വെച്ച് മരിച്ചു. കോറൽ സ്പ്രിങ് പോലീസ് നടത്തിയ അന്വേഷണത്തിൽ കുത്തിയത് ഭർത്താവ് ഫിലിപ്പ് മാത്യുവാണെന്ന് കണ്ടെത്തുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഗാർഹിക പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ഫിലിപ്പ് മാത്യുവിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയതായും പോലീസ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/330uQAN
via
IFTTT