ഓച്ചിറ : ക്വാറന്റീൻ കേന്ദ്രത്തിൽ ആത്മഹത്യാഭീഷണി മുഴക്കിയ പ്രവാസിയായ യുവാവിനെ സമീപത്തെ ചതുപ്പിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടാരക്കര പുലമൺ പുളിയവിളവീട്ടിൽ മാധവൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകൻ സന്തോഷ് കുമാർ (38) ആണ് മരിച്ചത്. 26-ന് ദുബായിൽനിന്ന് തിരുവനന്തപുരത്ത് എത്തിയ ഇയാളെ വള്ളിക്കാവ് കാവേരി ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. 27-ന് രാത്രി 10.30-ഓടെ മാനസികവിഭ്രാന്തി കാണിച്ച ഇയാൾ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കി. തുടർന്ന് അധികൃതർ ഇയാളുടെ വീടുമായി ഫോണിൽ ബന്ധപ്പെട്ടു. ബന്ധുക്കൾ ചൊവ്വാഴ്ച രാവിലെ ഇയാളെ വിളിച്ചുകൊണ്ട് പോകാമെന്ന് അറിയിച്ചു. ബന്ധുക്കൾ എത്തുമെന്ന് പറഞ്ഞത് ഇയാളെ അറിയിച്ചെങ്കിലും കേൾക്കാതെ ക്വാറന്റീൻ കേന്ദ്രത്തിലെ ഒന്നാംനിലയിൽനിന്ന് എടുത്തുചാടി ഓടുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച നടത്തിയ ഡ്രോൺ നിരീക്ഷണത്തിൽ വൈകീട്ട് ആറരയോടെ സമീപത്തെ ചതുപ്പിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം രാത്രി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: രമ്യ. മകൾ: ദേവിക. content highlights: expat returned from dubai found dead
from mathrubhumi.latestnews.rssfeed https://ift.tt/3gdUAgM
via
IFTTT