Breaking

Friday, July 31, 2020

ഇരുരാജ്യങ്ങള്‍ക്കും നഷ്ടമുണ്ടാക്കും; ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന

ന്യൂഡൽഹി: ഗാൽവൻ താഴ് വരയിലുണ്ടായ ഇന്ത്യ-ചൈന ഏറ്റമുട്ടലിന്റെ പശ്ചാത്തലത്തിൽ വാണിജ്യ ബന്ധത്തിൽ ഇന്ത്യ മാറ്റം വരുത്തുന്നതിൽ മുന്നറിയിപ്പുമായി ചൈന. ഇന്ത്യയുമായുളള ചൈനയുടെ സമ്പദ്ഘടനയുടെ ബന്ധത്തെ നിർബന്ധപൂർവം വിച്ഛേദിക്കുന്നത് ഇരുരാജ്യങ്ങളെയും വ്രണപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. ചൈന ഇന്ത്യയ്ക്ക് ഒരു തന്ത്രപരമായ ഭീഷണിയല്ലെന്നും പരസ്പര സഹകരണത്തോടെയല്ലാതെ നമുക്ക് മുന്നോട്ടുപോകാനാകില്ലെന്നും ഇന്ത്യയിലെ ചൈനിസ് അംബാസഡർ സൺ വെയ്ദോങ് പറഞ്ഞു. ചെനീസ് ആപ്പുകൾ നിരോധിക്കാനുളള കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് അംബാസഡറുടെ അഭിപ്രായപ്രകടനം. പരസ്പര സഹകരണത്തിലൂടെ ഒരുമിച്ച് നേട്ടമുണ്ടാക്കുന്നതിനെയാണ് ചൈന പിന്തുണയ്ക്കുന്നതെന്നും ആർക്കെങ്കിലും ഒരാൾക്ക് മാത്രം നേട്ടമുണ്ടാകുന്ന രീതിയെ എതിർക്കുന്നുവെന്നും സൺ വെയ്ദോങ് അഭിപ്രായപ്പെട്ടു. നമ്മുടെ സമ്പദ്ഘടനകൾ പരസ്പരപൂരിതവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതും പരസ്പരം ആശ്രയിക്കുന്നതുമാണ്. നിർബന്ധപൂർവം സമ്പദ്ഘടനകളെ വിച്ഛേദിക്കാനുളള ശ്രമം ഈ പ്രവണതയ്ക്ക് എതിരാണ്. അത് നഷ്ടമെന്ന പരിണത ഫലത്തിലേക്ക് നയിക്കും.അംബാസഡർ പറയുന്നു. Content Highlights:China warns India again; forced decoupling will hurt both countries, says Chinese Ambassador


from mathrubhumi.latestnews.rssfeed https://ift.tt/3giWeOm
via IFTTT