കുവൈത്ത് സിറ്റി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽനിന്നുള്ളവർക്ക് കുവൈത്ത് താത്ക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഒരു പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ, ഫിലിപ്പീൻസ്, ഇറാൻ, നേപ്പാൾ എന്നീ രാജ്യത്തുനിന്നുള്ള യാത്രക്കാർക്കാണ് വിലക്ക്. ഓഗസ്റ്റ് ഒന്നിനാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വാണിജ്യ സർവീസ് ആരംഭിക്കുന്നത്. അപ്പോൾ ഈ ഏഴു രാജ്യങ്ങളിൽനിന്ന് ഒഴികെയുള്ള യാത്രക്കാർക്ക് കുവൈത്തിലേക്ക് വരാൻ അനുമതി നൽകിയതായാണ് പത്രം റിപ്പോർട്ട് ചെയ്തത്. Content Highlights:Coronavirus India Kuwait
from mathrubhumi.latestnews.rssfeed https://ift.tt/317GVkY
via
IFTTT