തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പശ്ചാത്തലത്തിൽ ലോക്ഡൗൺ ഒരു പരിഹാരമല്ലെന്ന പൊതു അഭിപ്രായമാണ് ഉയർന്നത്. സർവകക്ഷി യോഗത്തിലും ആരോഗ്യവിദഗ്ധരും മാധ്യമ എഡിറ്റർമാരുമായുള്ള ചർച്ചയിലും ലോക്ഡൗൺ ഒരു പരിഹാരമല്ലെന്ന നിർദേശമാണു ലഭിച്ചത്. രോഗം വ്യാപിക്കുന്ന ക്ലസ്റ്ററുകളിൽ നിയന്ത്രണം കർശനമാക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇളവ് അനുവദിക്കാനാകില്ല. കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചുപോകണം. അത് പാലിക്കാത്ത നിലവരുമ്പോൾ ഇടപെടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. content highlights: no complete lockdown says pinarayi vijayan
from mathrubhumi.latestnews.rssfeed https://ift.tt/3jH79U9
via
IFTTT