Breaking

Monday, July 27, 2020

ഒരു കോവിഡ് മരണം കൂടി; മരിച്ചത് ഇടുക്കി സ്വദേശി

കൊച്ചി: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. ഇടുക്കി മാമാട്ടിക്കാനം ചന്ദനപ്പുരയിടത്തിൽ സി.വി.വിജയൻ (61) ആണ് മരിച്ചത്. കാൻസർ ബാധിതനായ ഇദ്ദേഹംകളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സി.വി.വിജയൻ മരിച്ചതെന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. കാൻസർ ചികിത്സക്കിടെയാണ് ഇയാൾക്ക് കോവിഡ് ബാധിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് നാലുപേർ വെന്റിലേറ്ററിൽ ഗുരതരവാസ്ഥയിൽ തുടരുന്നുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് മരണങ്ങളിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്.ഞായറാഴ്ച മാത്രം പത്തിലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. Content Highlights:


from mathrubhumi.latestnews.rssfeed https://ift.tt/39xqhPr
via IFTTT