ന്യൂഡൽഹി: 2007-2009 ലെ രാസവളം കയറ്റുമതി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളിപ്പിക്കൽ കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോതിന്റെ മൂത്ത സഹോദരനോട് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഗെഹ്ലോതിന്റെ സഹോദരൻ അഗ്രസെയിൻ ഗെഹ്ലോതിനെ എൻഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും. ബുധനാഴ്ച രാവിലെ ഡൽഹിയിലെ ഇ.ഡി.ഓഫീസിൽ ഹാജരാകാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അഗ്രസെയിൻ ഗെഹ്ലോതിന്റെ കമ്പനിയിലും മറ്റു സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയിരുന്നു. രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഗുജറാത്ത്,ഡൽഹി എന്നിവിടങ്ങളിലായി 13 സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജൻസ് അഴിമതി കണ്ടെത്തി ഏഴ് വർഷത്തിന് ശേഷം ഇപ്പോൾ അന്വേഷണം നടത്തുന്നതിനെ കോൺഗ്രസ് ചോദ്യം ചെയ്തു. രാജസ്ഥാൻ സർക്കാർ രാഷ്ട്രീയ പ്രതിസന്ധിയിൽ നിൽക്കെയാണ് ഇ.ഡിയുടെ റെയ്ഡും അന്വേഷണവും എന്നതും ശ്രദ്ധേയമാണ്. റെയ്ഡിനിടെ നിരവധി രേഖകൾ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. അഗ്രസെയിൻ ഗെഹ്ലോതിനെ കൂടാതെ കേസുമായി ബന്ധപ്പെട്ട മറ്റു ചിലരോടും ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സബ്സിഡി നിരക്കിൽ ലഭിക്കുന്ന രാവസവളം വിദേശത്തേക്ക് മറിച്ചുവിറ്റുവെന്നാണ് അഗ്രസെയിൻ ഗെഹ്ലോതിന്റെ കമ്പനിക്കെതിരായ പ്രധാന ആരോപണം.
from mathrubhumi.latestnews.rssfeed https://ift.tt/3hPnhRp
via
IFTTT