വാഷിങ്ടൺ: ലോകത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 1,72,197,67 ആയി ഉയർന്നു. 6,71,009 പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ വന്ന കണക്ക്. ജോൺസ് ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ട് പ്രകാരം കോവിഡ് 19 രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാംസ്ഥാനത്ത് തുടരുന്ന യുഎസിൽ കോവിഡ്ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 44,87,072 പേർക്കാണ് ഇതുവരെ യുഎസിൽ കോവിഡ് സ്ഥിരീകരിച്ചത്. പട്ടികയിൽ രണ്ടാം സ്ഥാനത്തുളള ബ്രസീലിൽ രോഗികൾ 26,10,102 ആയി ഉയർന്നു. 91,263 പേരാണ് ഇതുവരെ ബ്രസീലിൽ മാത്രം രോഗത്തെ തുടർന്ന് മരിച്ചത്. 15,82,028 കേസുകളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാംസ്ഥാനത്താണെങ്കിലും ഇന്ത്യയിൽ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണ് എന്നതാണ് ഏറ്റവും ആശ്വാസകരായ വാർത്ത. ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ആറാംസ്ഥാനത്താണ് ഇന്ത്യ. യുഎസും ബ്രസീലും കഴിഞ്ഞാൽ യുകെയും മെക്സിക്കോയും ഇറ്റലിയുമാണ് മരണനിരക്കിൽ ഇന്ത്യക്ക് മുന്നിലുള്ള രാജ്യങ്ങൾ. റഷ്യയിൽ കോവിഡ് 19 ബാധിതർ 8,32,993 ആയി ഉയർന്നു. റഷ്യയിലും മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണ്. 13,778 പേരാണ് റഷ്യയിൽ കോവിഡ് ബാധിച്ച് മരിച്ചത് കേസുകളുടെ എണ്ണം, രാജ്യങ്ങൾ എന്ന ക്രമത്തിൽ 482,169 ദക്ഷിണാഫ്രിക്ക 408,449 മെക്സിക്കോ 400,683 പെറു 353,536 ചിലി 303,910 യുകെ 301,530 ഇറാൻ 285,430 സ്പെയിൻ 277,402 പാകിസ്താൻ 276,055 കൊളംബിയ 274,219 സൗദി അറേബ്യ 247,158 ഇറ്റലി 234,889 ബംഗ്ലാദേശ് 229,891 തുർക്കി 222,469 ഫ്രാൻസ് 209,535 ജർമനി 185,373 അർജന്റീന 121,263 ഇറാഖ് 117,677 കാനഡ 110,460 ഖത്തർ 106,336 ഇന്തോനേഷ്യ Content Highlights: Global Covid 19 cases rise to 1,72,19767,total death 6,71,009
from mathrubhumi.latestnews.rssfeed https://ift.tt/3hKEXxM
via
IFTTT