Breaking

Tuesday, July 28, 2020

രാഷ്ട്രീയക്കാർ 55-ൽ വിരമിക്കണമെന്ന് സജി ചെറിയാൻ

ചെങ്ങന്നൂർ: രാഷ്ട്രീയക്കാരും ജനപ്രതിനിധികളും വിരമിക്കണമെന്നും അതിനുള്ള പ്രായം 55 ആക്കണമെന്നും സി.പി.എം. നേതാവും ചെങ്ങന്നൂർ എം.എൽ.എ.യുമായ സജി ചെറിയാൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്. തിങ്കളാഴ്ചരാത്രി ഒൻപതരയോടെ ഔദ്യോഗിക പേജിലാണ് പോസ്റ്റിട്ടത്. എല്ലാ പാർട്ടികളും ഇത് പരിഗണിക്കണമെന്നും തന്റെ പാർട്ടിതന്നെ ആദ്യം ആലോചിക്കുമെന്നാണ് പ്രതീക്ഷയെന്നും എം.എൽ.എ. പറയുന്നു. നിമിഷങ്ങൾകൊണ്ട് അനുകൂലിച്ചും എതിർത്തും ധാരാളം കമന്റുകൾ വന്നതോടെ പോസ്റ്റ് സജീവചർച്ചയായി. കുറച്ചുനാൾ മുൻപും സജി ചെറിയാൻ സമാനമായ പോസ്റ്റിട്ടിരുന്നു. എന്നാൽ, ഇക്കുറി ഔദ്യോഗിക പേജിൽ ഇട്ടതോടെ ചർച്ചകൊഴുക്കുകയാണ്. സജി ചെറിയാൻ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണോ എന്ന സംശയവും പലരും പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം തിരഞ്ഞടുക്കപ്പെട്ടത്. തുടർന്ന് സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നുമാറി. നിലവിൽ സി.പി.എം. സംസ്ഥാന സമിതിയംഗമാണ്. പോസ്റ്റ് ഇങ്ങനെ: 'രാഷ്ട്രീയ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും നിശ്ചിതപ്രായം ഉറപ്പാക്കണം. എന്നാൽ, അവർക്ക് പൊതുപ്രവർത്തനം എത്രകാലംവരെയും തുടരാം. അങ്ങനെയെങ്കിൽ നാമൊക്കെതന്നെ മാതൃകയാകണം. ഒരു പൊതുതീരുമാനം വരുത്താൻ എന്റെ പാർട്ടി ആദ്യംതന്നെ ആലോചിക്കും എന്ന് പ്രതീക്ഷിക്കാം. എല്ലാ പാർട്ടികളും ഇത് പരിഗണിക്കണം, എന്റെ അഭിപ്രായം 55 വയസ്സ്, അത് എന്റെ പ്രായംകൊണ്ടുതന്നെ. പുതിയതലമുറ വരട്ടെ'. content highlights: saji cherian facebook post


from mathrubhumi.latestnews.rssfeed https://ift.tt/331IgfF
via IFTTT