Breaking

Monday, July 27, 2020

കോവിഡ് ബാധിതന്റെ സംസ്ക്കാരം തടഞ്ഞ സംഭവം: ബി.ജെ.പി കൗൺസിലറടക്കം 50 പേർക്കെതിരെ കേസ്

കോട്ടയം: കോവിഡ് ബാധിച്ച്മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ സംഭവത്തിൽ പോലീസ് കേസെടുത്തു. കോട്ടയം മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുന്നത് തടഞ്ഞ കൗൺസിലർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അനധികൃതമായി കൂട്ടം കൂടിയതിന് പകർച്ചവ്യാധി നിയന്ത്രണ നിയമം, മൃതദേഹത്തോട് അനാദരവ് കാട്ടി തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തത്. കേസിലെ ഒന്നാം പ്രതി ഈ കോട്ടയം നഗരസഭാ ലൂർദ് വാർഡിലെ ബിജെപി കൗൺസിലറായ ടി.എൻ. ഹരികുമാറാണ്. കോവിഡ് ബാധിച്ച് മരിച്ച ചുങ്കം സി.എം.എസ്. കോളേജ് ഭാഗം നടുമാലിൽ ഔസേഫ് ജോർജി(83)ന്റെ മൃതദേഹം സംസ്കരിക്കുന്നതിനെതിരെയാണ് കൗൺസിലർ ടി.എൻ.ഹരികുമാറിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ നിലപാടെടുത്തത്.മുട്ടമ്പലത്ത് വൈദ്യുതിശ്മശാനത്തിൽ സംസ്കരിക്കുമ്പോൾ അതിന്റെ ചാരം പറക്കുമെന്നും അത് സുരക്ഷാഭീഷണി ഉണ്ടാക്കുമെന്നുമായിരുന്നു പ്രദേശവാസികൾക്കിടയിൽ ആരോ തെറ്റിധാരണ പരത്തിയത്. പിന്നീട് രാത്രി 10.30 ഓടെകനത്ത പോലീസ് സന്നാഹത്തോടെ മൃതദേഹം മുട്ടമ്പലം ശ്മശാനത്തിൽതന്നെ സംസ്കരിക്കുകയായിരുന്നു. Content Highlights: Police registered a case against those whoprotested in front of public Cremation Centre in Muttambalam Kottayam


from mathrubhumi.latestnews.rssfeed https://ift.tt/3f4lXZ8
via IFTTT