Breaking

Sunday, July 26, 2020

കൊറോണ വൈറസിനെ തുരത്താന്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ആഹ്വാനം ചെയ്ത് പ്രജ്ഞ

ഭോപ്പാൽ: കോവിഡ് 19നെ പ്രതിരോധിക്കുന്നതിന് വേണ്ടി ഓഗസ്റ്റ് അഞ്ചുവരെ ഹനുമാനെ സ്തുതിക്കുന്ന മന്ത്രം(ചാലിസ) ചൊല്ലാൻ ആവശ്യപ്പെട്ട് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂർ. ഓഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടക്കുന്നത്. കൊറോണ വൈറസ് മഹാമാരിയുടെ അവസാനത്തിനും ജനങ്ങളുടെ നല്ല ആരോഗ്യത്തിനുമായി നമുക്കെല്ലാവർക്കും ഒന്നിച്ചുചേർന്ന് ഒരു ആത്മീയപരിശ്രമം നടത്താം. ജൂലായ് 25 മുതൽ ഓഗസ്റ്റ് അഞ്ചുവരെ ദിവസവും അഞ്ചുപ്രാവശ്യം എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്നുകൊണ്ട് ഹനുമാൻ ചാലിസ ചൊല്ലണം.ഓഗസ്റ്റ് അഞ്ചിന് വിളക്കുകൾ തെളിച്ച്, രാമഭഗവാന് ആരതി അർപ്പിച്ച് ഈ ചടങ്ങ് സമ്പൂർണമാക്കണം. പ്രജ്ഞട്വീറ്റ് ചെയ്തു. ലോക്ഡൗൺ ഓഗസ്റ്റ് നാലിന് അവസാനിക്കുമെങ്കിലും ഹനുമാൻ ചാലിസ ചൊല്ലുന്ന ചടങ്ങ് ഭൂമിപൂജ നടക്കുന്ന ഓഗസ്റ്റ് അഞ്ചുവരെ നടത്തണം. ആ ദിവസം ദീപാവലി പോലെ നമുക്ക് ആഘോഷിക്കാം. രാജ്യമെമ്പാടുമുള്ള ഹിന്ദുക്കൾ ഒരേശബ്ദത്തിൽ ഹനുമാൻ ചാലിസ ചൊല്ലിയാൽ അത് തീർച്ചയായും ഫലം കാണും. നാം കൊറോണ വൈറസിൽ നിന്ന് മുക്തരാകും. ഭഗവാൻ രാമനോടുളള നിങ്ങളുടെ പ്രാർഥനയാണ് അത്. പ്രജ്ഞകൂട്ടിച്ചേർത്തു. Content Highlights:we will be free from corona virus, This is your prayer to Lord Ram- Pragya Singh Thakur


from mathrubhumi.latestnews.rssfeed https://ift.tt/3g22ERB
via IFTTT