Breaking

Tuesday, July 28, 2020

കരയില്‍ കുതിക്കും, വെള്ളത്തിൽ നീന്തും, പോരില്‍ വിരുതന്‍; റഷ്യന്‍ ടാങ്ക് വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യാ- ചൈന സംഘർഷം വർധിച്ച സാഹചര്യത്തിൽ ആയുധ ശേഷിയും പ്രഹര ശേഷിയും വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി റഷ്യൻ നിർമിത ടാങ്ക് വാങ്ങാനുള്ള ആലോചനയിലാണ് പ്രതിരോധ മന്ത്രാലയം. ഹെവിവെയ്റ്റ് ടാങ്കുകളല്ല പകരം ഭാരക്കുറവുള്ള മീഡിയം ടാങ്കായ 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1 (S25M Sprut-SDM1) എന്നാണ് ഈ ടാങ്കിന്റെ പേര്. പേര് വായിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നതുപോലെ ഇതിന്റെ മുന്നിൽ പെടുന്ന ശത്രുവിന് രക്ഷപ്പെടണമെന്നുണ്ടെങ്കിൽ കുറച്ച് കഷ്ടപ്പെടണം. നിലവിൽ ഇന്ത്യയുടെ പക്കലുള്ള റഷ്യൻ നിർമിത മെയിൻ ബാറ്റിൽ ടാങ്കാണ് ടി-90. ഇതിന്റെ ആകെ ഭാരം 46 ടണ്ണാണ്. ഇക്കാരണങ്ങൾ കൊണ്ട് ദുർഘടമേഖലകളിലെ താത്കാലിക പാലങ്ങളിൽ കൂടി പോകാൻ ഇവയ്ക്ക് സാധിക്കില്ല. മലനിരകളിലെ നിർണായ സൈനിക നീക്കത്തിന് ഇത് പ്രതിസന്ധി സൃഷ്ടിക്കും. എന്നാൽ 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1 ടാങ്കിന് ഈ പരിമിതിയില്ല. ഭാരം വെറും 18 ടൺ മാത്രം. ഭാരക്കുറവുകൊണ്ട് കരുത്ത് കുറവാണെന്ന് കരുതരുത്. ടി-90 ഉൾപ്പെടെയുള്ള മെയിൻ ബാറ്റിൽ ടാങ്കുകളോട് കട്ടയ്ക്ക് നിൽക്കുന്നവനാണ് 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1. മറ്റ് ബാറ്റിൽ ടാങ്കുകളേപ്പോലെ ഇവയ്ക്കും 125 എം.എം പീരങ്കി ഇതിനുമുണ്ട്. സ്ഫോടനങ്ങളെ ചെറുക്കാനുള്ള സംവിധാനങ്ങളുള്ള ആധുനിക ടാങ്കുകളുടെ പുറംകവചം അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിൽ തകർക്കാൻ ഇതിന് സാധിക്കും. ഇതിന് പുറമെ 7.62എം.എം. മെഷിൻ ഗൺ, ടാങ്കിനുള്ളിലിരുന്ന് നിയന്ത്രിക്കാവുന്ന ആയുധങ്ങൾ എന്നിവ ഈ ടാങ്കിലുണ്ടാകും. ഭാരക്കുറവുള്ളതുകൊണ്ടുതന്നെ കരയിലുടെ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ഇവയ്ക്ക് സാധിക്കും. വേണ്ടിവന്നാൽ വെള്ളത്തിലൂടെ സഞ്ചരിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. തുടർച്ചയായി എഴ് മണിക്കൂർ വെള്ളത്തിലൂടെ ഇതിന് സഞ്ചരിക്കാനാകും. ഇതിനും പുറമെ ഓട്ടോമേറ്റഡ് ഫയർ കൺട്രോൾ സംവിധാനമാണ് ഈ ആയുധത്തിന്റെ ഹൈലൈറ്റ്. ആയുധങ്ങൾ നിയന്ത്രിക്കുന്ന ആളിന് ഇതിൽ ലക്ഷ്യം നിർണയിക്കുന്ന ജോലി മാത്രമേയുണ്ടാകു. ബാക്കിയൊക്കെ ഈ സംവിധാനം ചെയ്തുകൊള്ളും. ലക്ഷ്യത്തിലേക്ക് തനിയെ ഫയർ കൺട്രോൾ സിസ്റ്റം പ്രഹരിക്കുന്നതിനിടെ ടാങ്കിലെ സൈനികർക്ക് അടുത്ത ലക്ഷ്യം നിർണയിക്കുന്ന ജോലിയിലേക്ക് കടക്കാം. വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനിടെയും പ്രധാന പീരങ്കിയുൾപ്പെടെയുള്ളവ സ്ഥിരതയോടെ പ്രയോഗിക്കാനും 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1 ടാങ്കിന് സാധിക്കും. പരമാവധി മൂന്നുപേരാകും ഇതിലുണ്ടാവുക. ഹെലികോപ്റ്ററോ മീഡിയം എയർ ലിഫ്റ്റർ ഉപയോഗിച്ചോ വളരെപ്പെട്ടെന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ സാധിക്കും. മാത്രമല്ല സ്ഫോടനങ്ങളിൽ നിന്ന് അകത്തുള്ള സൈനികരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളും ഇതിലുണ്ട്. സമതലങ്ങളും പർവത മേഖലകളിലും ഉൾപ്പെടെ ഏത് പ്രതലത്തിലും ഇതിന് സുഗമമായി സഞ്ചരിക്കാനാകും. ഈ സവിശേഷതകൾകൊണ്ടാണ് ഇന്ത്യ ഈ ടാങ്കിൽ കണ്ണുവെച്ചിരിക്കുന്നത്. ഇത് വാങ്ങാനുള്ള താത്പര്യം റഷ്യയെ ഔദ്യോഗികമായി ഇന്ത്യ അറിയിച്ചു. റഷ്യൻ കമ്പനിയായ റോസോബൊറോൺഎക്സ്പോർട്ട് ആണ് 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1 ടാങ്കിന്റെ സൃഷ്ടാക്കൾ. ചൈനീസ് നിർമിത ടൈപ്പ്-15 ടാങ്കുകളും തുർക്കിയുടെ കപ്ലാൻ എം.ടി. മീഡിയം ടാങ്കുകളുമാണ് വിപണിയിലെ എതിരാളികൾ. എന്നാൽ ഇവയെക്കാൾ കാര്യക്ഷമതയും ശേഷിയും 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1 ടാങ്കിനാണ് ഉള്ളതെന്നാണ് വിലയിരുത്തൽ. Content Highlights:India shows interest to acquire Russian 2S25M Sprut-SDM1 self-propelled anti-tank tracked arrmored


from mathrubhumi.latestnews.rssfeed https://ift.tt/2CWnjIt
via IFTTT