Breaking

Tuesday, July 28, 2020

‘ഒന്നിച്ചു ജീവിക്കണം’ -വനിതാ പോലീസുകാർ കോടതിയിൽ

അഹമ്മദാബാദ്: ഒന്നിച്ചുജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരേ പോലീസ് സ്റ്റേഷനിലെ രണ്ട് വനിതാ പോലീസുകാർ ഹൈക്കോടതിയെ സമീപിച്ചു. ഒന്നിച്ചു ജീവിക്കുന്നതിന് ഇവർ കരാർ ഉണ്ടാക്കിയെങ്കിലും വീട്ടുകാർ ഭീഷണിപ്പെടുത്തുന്നു എന്നാണ് പരാതി. മഹിസാഗർ ജില്ലയിലെ ഒരു സ്റ്റേഷനിലെ 24-കാരികളായ രണ്ട് കോൺസ്റ്റബിൾമാരാണ് പരാതിക്കാർ. ബോത്താദ്, ദാഹോദ് ജില്ലക്കാരായ ഇരുവരും മൂന്നുവർഷമായി ഒരേ പോലീസ് സ്റ്റേഷനിലാണ് ജോലിചെയ്യുന്നത്. ഇതിനിടെ പ്രണയത്തിലായതിനാൽ കോ-ഹാബിറ്റേഷന് കരാറുണ്ടാക്കി. പക്ഷേ, വീട്ടുകാർ എതിർത്തു. സന്ത്രാംപുർ ഇൻസ്പെക്ടർക്കും മഹിസാഗർ എസ്.പി. ഉഷാ റാഡക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്നാണ് ഗുജറാത്ത് ഹൈക്കോടതിയിലെത്തിയത്. പരാതി പരിശോധിച്ച് തീരുമാനമെടുക്കാനും ആവശ്യമെങ്കിൽ സംരക്ഷണം നൽകാനും ജസ്റ്റിസ് എ.ജെ. ദേശായി ഉത്തരവിട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/3f6yICs
via IFTTT