കൊച്ചി: ‘സ്വപ്നയെ വർഷങ്ങളായി അടുത്തറിയാം, പക്ഷേ, സ്വർണക്കടത്ത് നടത്തുന്നുണ്ടെന്നറിയില്ലായിരുന്നു...’ കൃത്യം 12 ദിവസംമുമ്പ് കസ്റ്റംസിനോട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞതിങ്ങനെ. എൻ.ഐ.എ.യുടെ ചോദ്യംചെയ്യലിന് മണിക്കൂറുകൾമാത്രം ശേഷിക്കേ ഇത് ശിവശങ്കർ ആവർത്തിക്കുന്നുണ്ടോ അതോ മാറ്റിപ്പറയുമോ എന്നറിയാനാണ് കസ്റ്റംസ് കാത്തിരിക്കുന്നത്.സ്വർണക്കടത്തുമായി എം. ശിവശങ്കറിന് നേരിട്ട് ബന്ധമുള്ളതായി കസ്റ്റംസ് ചോദ്യംചെയ്യലിൽ വെളിപ്പെട്ടിട്ടില്ല. സ്വപ്‌ന വളരെ സ്വാധീനമുള്ള സ്ത്രീയായിരുന്നു എന്നാണ് ശിവശങ്കർ പറഞ്ഞത്. ഔദ്യോഗിക കാര്യങ്ങൾക്കായാണ് പരിചയപ്പെട്ടത്. യു.എ.ഇ.യുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ മാത്രമല്ല, ഔദ്യോഗിക ഉന്നത കേന്ദ്രങ്ങളെല്ലാം സ്വപ്‌ന വഴിയായിരുന്നു കാര്യങ്ങൾ എളുപ്പത്തിൽ സാധിച്ചിരുന്നത്. ഔദ്യോഗിക കടമ്പകൾ എളുപ്പം കടക്കാൻ എല്ലാവരെയും അവർ സഹായിച്ചിരുന്നു.തുടർച്ചയായി ഫോണിൽ ബന്ധപ്പെടുമായിരുന്നെങ്കിലും സ്വർണം കടത്തുന്നതിനെക്കുറിച്ച് ഒന്നുംതന്നെ സ്വപ്‌ന പറഞ്ഞിരുന്നില്ല. ഒരുതരത്തിലും കടത്തുമായി ബന്ധപ്പെട്ടിട്ടില്ല. ഇതിനായി സഹായവും ചെയ്തിട്ടില്ലെന്നുമാണ് കസ്റ്റംസിന്റെ ചോദ്യങ്ങൾക്ക് ശിവശങ്കർ നൽകിയ ഉത്തരങ്ങൾ.
from mathrubhumi.latestnews.rssfeed https://ift.tt/3hCMizh
via
IFTTT