Breaking

Monday, July 27, 2020

മന്ത്രിസഭയിലെ ഹാജർ ഡിജിറ്റലാക്കും; മുഖ്യമന്ത്രി ക്ലിഫ്ഹൗസിലിരുന്നു നിയന്ത്രിക്കും

തിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ ഓൺലൈനായി മന്ത്രിസഭ ചേരാൻ ഡിജിറ്റൽ ഹാജർ ഉൾപ്പെടുത്തി. ഇതുസംബന്ധിച്ച ചട്ടത്തിൽ നേരിയഭേദഗതി വരുത്തും. ക്വാറം തികയാൻ 50 ശതമാനം പേരെങ്കിലും ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഭേദഗതി വരുത്തുക. മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലിരുന്നായിരിക്കും സഭ നിയന്ത്രിക്കുക. മന്ത്രിമാരിൽ ചിലർ ഓഫീസുകളിലും മറ്റുചിലർ വീടുകളിലിരുന്നും പങ്കെടുക്കും. മന്ത്രിമാർക്ക് ഓൺലൈനായി പങ്കെടുക്കാൻ പ്രത്യേക ലിങ്ക് നൽകിയിട്ടുണ്ട്. ഐ.ടി. വകുപ്പാണ് വീഡിയോ കോൺഫറൻസിനുള്ള സംവിധാനം ഒരുക്കുന്നത്. content highlights: online cabinet meeting


from mathrubhumi.latestnews.rssfeed https://ift.tt/30TyidE
via IFTTT