ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ വസതി ഒഴിയുന്നതിന് മുമ്പായി ബിജെപി നേതാവ് അനിൽ ബലൂണിയേയും ഭാര്യയേയും ചായ കുടിക്കാൻ ക്ഷണിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രിയങ്കക്ക് പകരമായി അനിൽ ബലൂണിക്കാണ് ഈ ബംഗ്ലാവ് അനുവദിച്ചിരിക്കുന്നത്. 1997 മുതൽ 35 ലോധി സ്റ്റേറ്റ് ബംഗ്ലാവിലാണ് പ്രിയങ്ക താമസിക്കുന്നത്. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) സംരക്ഷണം ആഭ്യന്തര മന്ത്രാലയം പിൻവലിച്ചതിനെത്തുടർന്ന് ഈ പാർപ്പിടം ഒഴിയാൻ ഭവന, നഗരകാര്യ മന്ത്രാലയം കോൺഗ്രസ് നേതാവിന് നോട്ടീസ് നൽകിയിരുന്നു. ഓഗസ്റ്റ് ഒന്നിന് മുമ്പായി ഒഴിയാനാണ് നിർദേശം. ഇതിന് പിന്നാലെയാണ് വീടൊഴിയുന്നതിന് മുമ്പായി പുതിയ താമസക്കാരെ പ്രിയങ്ക ചായക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രിയങ്ക കത്തിലൂടെയും ഫോണിലൂടെയും ക്ഷണം നടത്തിയെന്നാണ് വിവരം. സർക്കാർ ബംഗ്ലാവിൽ നിന്നൊഴിഞ്ഞാൽ പ്രിയങ്ക ഗുരുഗ്രാമിലുള്ള വീട്ടിലേക്ക് താമസം താത്കാലികമായി മാറും.
from mathrubhumi.latestnews.rssfeed https://ift.tt/2CPhyfK
via
IFTTT