Breaking

Thursday, July 30, 2020

ടിക്‌ടോക് നിരോധിച്ചോ? വൈദ്യുതിബോർഡ് അറിഞ്ഞില്ല

കൊച്ചി: ''നിങ്ങൾക്ക് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക് എന്നിവയിൽ പ്രാവീണ്യമുണ്ടോ, എങ്കിൽ സോഷ്യൽ മീഡിയ ഹെൽപ്പ് ഡെസ്ക്കിൽ ഇരിക്കാം...'' -ചൈനീസ് ആപ്പായ ടിക് ടോക് കേന്ദ്രസർക്കാർ നിരോധിച്ചത് സംസ്ഥാന വൈദ്യുതിബോർഡ് അറിഞ്ഞില്ല. കേന്ദ്രീകൃത സോഷ്യൽ മീഡിയ ഹെൽപ് ഡെസ്ക് തുടങ്ങുന്നതിന്റെ ഭാഗമായി വൈദ്യുതി ബോർഡ് ഇറക്കിയ സർക്കുലറിലാണ് 'ടിക് ടോക്കും' ഉൾപ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി ഉപഭോക്താക്കളെ ബോധവത്കരിക്കാനും പരാതി പരിഹരിക്കാനുമാണ് സോഷ്യൽ മീഡിയ ഹെൽപ്പ് ഡെസ്ക്. ഇതിനായി ബോർഡിലെ ജീവനക്കാരിൽനിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഫേസ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ടിക് ടോക് എന്നിവ ചെയ്ത് പരിചയമുള്ളവർ അപേക്ഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബോർഡിലെ സീനിയർ അസിസ്റ്റന്റുമാരിൽനിന്നാണ് അപേക്ഷ ക്ഷണിച്ചത്. 'ഞങ്ങൾക്കുമറിയാം ടിക് ടോക്' എന്നമട്ടിൽ മറ്റുവിഭാഗങ്ങളിലെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ടെന്നതാണ് രസകരം. Content Highlights: Kerala State Electricity Board circular about Tik Tok


from mathrubhumi.latestnews.rssfeed https://ift.tt/3jP8fgu
via IFTTT