Breaking

Monday, July 27, 2020

ഒരിക്കല്‍ കോവിഡ് ഹോട്ട്സ്പോട്ട്; ധാരാവിയില്‍ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത് രണ്ട് കേസുകള്‍ മാത്രം

മുംബൈ: ലോകത്തിലെ ഏറ്റവും ജനസാന്ദ്രമായ തെരുവുകളിലൊന്നാണ് മുംബൈയിലെ ധാരാവി. അതിവേഗമായിരുന്നു ഇവിടം കോവിഡ് ഹോട്ട്സ്പോട്ടായി മാറിയത്. ഏപ്രിലിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ അതിവേഗത്തിലുള്ള വ്യാപനമാണ് ധാരാവിയിലുണ്ടായത്. സാമൂഹിക അകമലടക്കമുള്ള കടുത്ത നിയന്ത്രണ നടപടികളിലൂടെ ധാരാവി കോവിഡിനെ മെരുക്കിയതായിട്ടുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഞായറാഴ്ച രണ്ടു കേസുകൾ മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2531 പേർക്ക് ധാരാവിയിൽ കോവിഡ് ബാധിച്ചിരുന്നു. ഇപ്പോൾ113 പേർ മാത്രമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ധാരാവിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ഒറ്റയക്കം മാത്രമാണ്. ഇതിനിടെ ശനിയാഴ്ച മാത്രം 10 കേസുകൾ റിപ്പോർട്ട് ചെയ്തു. തൊട്ടുരുമ്മി നിൽക്കുന്ന വീടുകളും പൊതു കക്കൂസുകളും ഇടുങ്ങിയ പാതകളുമുള്ള ഏഷ്യയിലെ ഏറ്റവും വലിയ തെരുവിന് സാമൂഹിക അകലം പാലിക്കൽ അസാധ്യമാണെന്നായിരുന്നു കരുതിയത്. എന്നാൽ മെയ് മുതൽ ഇവിടെ കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. ആറര ലക്ഷത്തോളം പേർ താമസിക്കുന്നുണ്ട് ധാരാവിയിൽ. വ്യാപനം തടയുന്നതിൽ ധാരാവിയുടെ വിജയത്തിൽ ലോകമെമ്പാടും പ്രശംസ പിടിച്ചുപറ്റി. ലോകാരോഗ്യ സംഘടനയും ധാരാവിയെ പ്രശംസിച്ചു. ധാരാവിയിലെ വക്രത പരത്തുക എന്നത് എളുപ്പമായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. കണ്ടെത്തൽ, പിന്തുടരൽ, പരിശോധന, ചികിത്സ എന്നിങ്ങനെ നാല് ഘട്ടങ്ങൾ ഫലപ്രദമായി നടപ്പാക്കിയാണ് ഈ രീതിയിലെത്തിച്ചത്. ഡോക്ടർമാരും സ്വകാര്യ ക്ലിനിക്കുകളും ക്യാമ്പയിനുകളുടെ ഭാഗമായി. 14970 പേരെ മൊബൈൽ വാനുകളിൽ പരിശോധനയ്ക്ക് വിധേയരാക്കി. 47500 വീടുകൾ കേന്ദ്രീകരിച്ച് ക്യാമ്പയിനുകൾ നടത്തിയെന്നും അധികൃതർ അറിയിച്ചു. Content Highlights:Once A COVID-19 Hotspot-Mumbais Dharavi Sees Only 2 Cases On Sunday


from mathrubhumi.latestnews.rssfeed https://ift.tt/3jHnYy7
via IFTTT